ഇന്ത്യയിലെ യുവജനപ്രതിഷേധങ്ങൾക്ക് പിന്തുണയുമായി എഴുത്തുകാരൻ സൽമാൻ റുഷ്ദിയും ചലച്ചിത്ര സംവിധായിക മീരാ നായരും. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുള്ള കോക്ക്റോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് ഇരുവരും രംഗത്തെത്തിയത്.
ന്യൂയോർക്കിൽ ഏഷ്യൻ അമേരിക്കൻ റൈറ്റേഴ്സ് വർക്ക്ഷോപ്പിനായി സംഘടിപ്പിച്ച ധനസമാഹരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു റുഷ്ദി. ഇന്ത്യൻ യുവാക്കളുടെ പ്രതിഷേധം പ്രതീക്ഷ പകരുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഷേധത്തിന്റെ പ്രതീകമായി മാറിയ ‘കോക്ക്റോച്ചി’നെ ആഘോഷിക്കണമെന്ന ആഹ്വാനവും അദ്ദേഹം മുന്നോട്ടുവച്ചു.
പരിപാടിയിൽ പങ്കെടുത്ത മീരാ നായർ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്വയം ‘കോക്ക്റോച്ച് അമ്മ’ എന്ന് വിശേഷിപ്പിച്ച അവർ ജനാധിപത്യത്തിനായി പോരാടുന്ന യുവജനങ്ങളോടുള്ള പിന്തുണയും വ്യക്തമാക്കി.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (SIR) ക്രമക്കേടുകൾ നടന്നെന്ന ആരോപണമാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ദേശീയതലത്തിൽ ശ്രദ്ധ നേടുന്നതിനിടെയാണ് രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ സാഹിത്യ-സാംസ്കാരിക പ്രവർത്തകരുടെ പിന്തുണ ലഭിച്ചിരിക്കുന്നത്.
Content Highlights: Salman Rushdie supports Indian youth protests organized by Cockroach Janata Party (CJP), Mira Nair declares solidarity, calling herself 'Cockroach Mother', Protests demand resignation of Chief Election Commissioner Gyanesh Kumar over SIR irregularities, Statements made during a fundraiser for the Asian American Writers' Workshop in New York
Published: 17 Oct 2026, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented