മുൻ ഭാര്യ ധനശ്രീവർമയുമായുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിൻ്റെ വിവാഹ മോചനവും ജീവനാംശമായി നൽകിയ തുകയുമൊക്കെ അടുത്ത കാലത്ത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചവയാണ്. 2022-ൽ നടന്ന വേർപിരിയലിനു ശേഷം ഇരുവരുടേയും പല ആരോപണ പ്രത്യാരോപണങ്ങളും വാർത്തകളിലിടം നേടിയിരുന്നു. ഇപ്പോഴിതാ ഡൽഹി ഹൈക്കോടതി വിധി ഉദ്ധരിച്ചുകൊണ്ടുള്ള ചാഹലിന്റെ പ്രതികരണം ശ്രദ്ധനേടുകയാണ്. 

To advertise here,

 "സാമ്പത്തികമായി സ്വതന്ത്രരായ ഭാര്യമാർക്ക് ഭർത്താക്കന്മാരിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ കഴിയില്ല" എന്ന് പറയുന്ന കോടതിവിധിയുടെ സ്ക്രീൻഷോട്ടാണ് ചാഹൽ പങ്കുവെച്ചത്. ഇതിനോടൊപ്പം, ‘അമ്മയെ സത്യം ചെയ്ത് പറയുക, നിങ്ങൾ ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന്’ എന്നായിരുന്നു അദ്ദേഹത്തിന്റെ അടിക്കുറിപ്പ്.

പോസ്റ്റ് അൽപസമയത്തിനകം ഡിലീറ്റ് ചെയ്തെങ്കിലും നിമിഷങ്ങൾക്കകം വൈറലായി. ധനശ്രീക്ക് നേരെയുള്ള വ്യക്തിപരമായ ആക്ഷേപമായിരുന്നോ അതോ വിധിയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനമായിരുന്നോ എന്നതിനെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് ഇത് വഴിവെച്ചു.

വേർപിരിയലും ജീവനാംശത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും

കൊറിയോഗ്രാഫറും ഇൻഫ്ലുവൻസറുമായ ധനശ്രീ വർമ്മയുമായുള്ള ചാഹലിന്റെ വേർപിരിയൽ  വലിയ വാർത്തയായിരുന്നു. 2020 ഡിസംബറിൽ വിവാഹിതരായ ഇരുവരും ബോംബെ ഹൈക്കോടതിയിലെ നടപടിക്രമങ്ങൾക്ക് ശേഷം 2025 മാർച്ചിലാണ് ഔദ്യോഗികമായി വേർപിരിഞ്ഞത്.

ഇവരുടെ വിവാഹമോചന നഷ്ടപരിഹാരം ഏകദേശം 4 കോടിയായിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ തുക ചാഹലോ ധനശ്രീയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.