
ലോട്ടറി അടിക്കാനായി പലതരത്തില്‍ നമ്പര്‍ നോക്കി ടിക്കറ്റ് തിരഞ്ഞെടുക്കുന്നവരുണ്ട്. മുമ്പ് അടിച്ച നമ്പറുകളുടെ ക്രമം സൂക്ഷ്മമായി നിരീക്ഷിച്ചും മറ്റും 'വളരെ' ശാസ്ത്രീയമായാണ് ഇവര്‍ നമ്പര്‍ തിരഞ്ഞെടുക്കാറ്. എന്നാല്‍ അങ്ങനെ തിരഞ്ഞെടുത്ത് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഒന്നാം സമ്മാനമോ രണ്ടാം സമ്മാനമോ പോയിട്ട് പ്രോത്സാഹന സമ്മാനങ്ങള്‍ കിട്ടുന്നത് പോലും വളരെ അപൂര്‍വമായിട്ടാണ്.
Also Read: 'എനിക്കും ഭാര്യയ്ക്കും കിട്ടുന്നത് 60 ലക്ഷം രൂപ'; ഇന്ത്യയിൽ എങ്ങനെ ജീവിക്കുമെന്ന ചോദ്യവുമായി യുവാവ്
അത്തരത്തില്‍ പ്രത്യേകമായൊരു നമ്പര്‍ തിരഞ്ഞെടുത്ത് ആ നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയ യുവതിക്ക് അമ്പതിനായരം ഡോളർ (ഏകദേശം 43 ലക്ഷം ഇന്ത്യന്‍ രൂപ) യുഎസ്സിലാണ് സംഭവം. മെരിലാന്‍ഡ് സംസ്ഥാനത്തുനിന്നുള്ള യുവതിക്കാണ് ഈ ഭാഗ്യമുണ്ടായത്. ടിക്കറ്റെടുക്കാനായി യുവതി നമ്പര്‍ തിരഞ്ഞെടുത്ത മാര്‍ഗമാണ് രസകരം. ജാതകം പരിശോധിച്ച് അതിനനുസരിച്ചുള്ള ഭാഗ്യനമ്പറിലുള്ള ലോട്ടറി ടിക്കറ്റാണ് താൻ വാങ്ങിയതെന്നാണ് യുവതിയുടെ അവകാശവാദം.
Related Story: ഒറ്റദിവസംകൊണ്ട് ലക്ഷപ്രഭു! കാർ വൃത്തിയാക്കുന്നതിനിടെ കിട്ടിയ ലോട്ടറി ടിക്കറ്റിന് 43 ലക്ഷംരൂപ സമ്മാനം
പിക്ക് 5 എന്ന ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയാണ് യുവതി തന്റെ ഭാഗ്യം പരീക്ഷിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ യുപിഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ പണത്തില്‍ നിന്ന് തന്റെ ചെലവുകള്‍ നടത്തിയശേഷം ബാക്കി സൂക്ഷിച്ചുവെക്കുമെന്ന് യുവതി വ്യക്തമാക്കി. കൂടാതെ 10 ലക്ഷം ഡോളര്‍ സമ്മാനമുള്ള ലോട്ടറി ടിക്കറ്റ് വാങ്ങാനുള്ള പദ്ധതിയുണ്ടെന്നും ആ സമ്മാനവും നേടി ഒരു വരവ് കൂടി വരുമെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
Also Read: 'മാസം വെറും 70,000 രൂപ മതി, ഇവിടെ സുഖമായി ജീവിക്കാം, ചെലവുകൾ ഇതെല്ലാം'; ഡൽഹിക്കാരന്റെ പോസ്റ്റ് വൈറൽ
ജാതകപ്രകാരം തന്റെ ഭാഗ്യ നമ്പറാണെന്ന് വിശ്വസിച്ച 25569 എന്ന നമ്പറിലുള്ള ലോട്ടറിയാണ് യുവതി വാങ്ങിയത്. തന്റെ ഊഹത്തെ പിന്തുടരുക മാത്രമാണ് ചെയ്തതെന്നാണ് ഇതേക്കുറിച്ച് അവര്‍ പറഞ്ഞത്. പേരോ മറ്റുവിവരങ്ങളോ വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്നും യുവതി വ്യക്തമാക്കി.
(ഈ വാര്‍ത്ത ഒരുതരത്തിലുള്ള അന്ധവിശ്വാസത്തേയും പ്രോത്സാഹിപ്പിക്കുന്നില്ല)
Don't Miss: 'നാല് തലമുറയ്ക്ക് സുഖമായി ജീവിക്കാനുള്ള പണമുണ്ട്, അഞ്ച് കോടിയുടെ കാര്‍ വാങ്ങിയത് ഒന്നും ആലോചിക്കാതെ'
Content Highlights: US Woman Uses Horoscope Numbers For Lottery, Wins Rs 43 Lakh
Published: 28 Jun 2025, 06:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented