മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
അസുഖങ്ങൾ പരസ്പരം കാണുന്നതിൽ നിന്നും പ്രണയിതാക്കളെ തടഞ്ഞേക്കാം. അവിവാഹിതരായവർ മാതാപിതാക്കളുമായും കുടുംബത്തിലെ മുതിർന്നവരുമായും സന്തോഷകരമായ ഒരു ദിവസം ചെലവഴിച്ചേക്കാം. എല്ലാ പ്രായത്തിലുള്ളവരോടും മാതൃകാപരമായും സൗഹാർദ്ദപരമായും പെരുമാറാൻ സാധിക്കുന്നതിനാൽ വയസ്സായവർ ഇന്ന് ആഹ്ലാദഭരിതരായിരിക്കും. ജോലി ആഗ്രഹിക്കുന്നവർ പുതിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഉന്നത പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. വായ്പാ ഗഡുക്കളുൾപ്പടെയുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കാനുമുള്ളതിനാൽ നിങ്ങൾ ഇന്ന് സമ്മർദ്ദത്തിലാകും.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
ഒരുമിച്ച് സായാഹ്നം ചെലവഴിക്കുന്നതിനാൽ പ്രണയിതാക്കൾ ഇന്ന് സന്തോഷവാന്മാരും സന്തോഷവതികളുമാകും. പ്രായമായവർ ഇന്ന് സന്തോഷകരമായ മാനസികാവസ്ഥയിലായിരിക്കും. പുതിയ ആത്മീയ പരിശീലനങ്ങൾ സ്വീകരിക്കുന്നതിന് പറ്റിയ ദിവസം കൂടിയാണിത്. ജോലി തേടുന്നവർ സ്വാധീനശക്തിയുള്ള വ്യക്തിയെ പരിചയപ്പെടും. അയാളിൽ മതിപ്പുണ്ടാക്കിയാൽ ജോലി കിട്ടാനുള്ള സാധ്യത ഏറും. അഭിഭാഷകർക്ക് വിവിധ കേസുകളിൽ അഭിപ്രായം പറയേണ്ടതായി വരികയും തങ്ങൾ ഏറ്റെടുത്തിരിക്കുന്ന കേസുമായി മുന്നോട്ടുപോകേണ്ടിവരികയും ചെയ്യും. പഠനത്തിനായി സമയം ചെലവഴിക്കുന്ന മക്കളെക്കുറിച്ച് മാതാപിതാക്കൾ അഭിമാനിക്കും. കായികതാരങ്ങളെ ജോലിയിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങും.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന മക്കളെക്കുറിച്ചോർത്ത് മാതാപിതാക്കൾ അഭിമാനിക്കും. മക്കൾ പ്രശസ്തരാകും. തൊഴിൽ രഹിതർ ജോലി തരപ്പെടുത്താൻ കഴിവുള്ളയാളെ പരിചയപ്പെടും. അസാധാരണ ബിസിനസ് നിർദ്ദേശങ്ങളെ അവഗണിക്കരുത്. തുടക്കത്തിൽ ഉത്കണ്ഠയുണ്ടാക്കുമെങ്കിലും ഭാവിയിൽ ലാഭം കൊയ്യുന്ന ബിസിനസായി അത് മാറാം. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. വിദ്യാർത്ഥികൾ ഇന്ന് പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അവർക്ക് ഇന്ന് ഏകാഗ്രത നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. പരീക്ഷകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
ഇന്ന് നിങ്ങൾ പഴയ ബന്ധം പുതുക്കും. കുട്ടികളുടെ പിന്തുണയിൽ വീട്ടിലെ കാര്യങ്ങൾ നന്നായി നടക്കും. വൈകീട്ട് നടക്കുന്ന ആഘോഷരാവ് തമാശകളാലും വിനോദങ്ങളാലും ആസ്വാദ്യകരമായ അനുഭവമാകും. ഡോക്ടർമാർ ഇന്ന് വളരെ ജാഗ്രത പാലിക്കുകയും വിവാദങ്ങളിൽപെടാതിരിക്കാൻ ശ്രമിക്കുകയും വേണം. അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. പുതിയ കരാറിൽ ഒപ്പുവയ്ക്കുന്നതിന് മുൻപ് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ജാഗ്രത പുലർത്തണം. ഇടപാടുകാരുടേയും കരാറിന്റെയും വിശ്വസനീയത ഉറപ്പുവരുത്തുന്നത് നന്നായിരിക്കും..അല്ലെങ്കിൽ കബളിപ്പിക്കപ്പെട്ടേയ്ക്കാം. അധ്യാപകർക്ക് അവരുടെ നിലവിലുള്ള ജോലിയോടൊപ്പം പുതിയ ചുമതലകളും ലഭിക്കും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
അവിവാഹിതരായവർ ഇപ്പോൾ സ്വന്തം ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാൻതുടങ്ങണം. അധിക ചില ഉത്തരവാദിത്തങ്ങൾ അവർഏറ്റെടുക്കണം. ഒരു പുതിയ സംരംഭം ആരംഭിക്കുന്നവർക്ക് മാതാപിതാക്കളും മൂത്തസഹോദരങ്ങളും സാമ്പത്തിക സഹായം നൽകും. തങ്ങളുടെ ആശയങ്ങൾക്കും അവബോധത്തിനും അനുസൃതമായി പ്രവർത്തിക്കാൻ അഭിഭാഷകരോട് നിർദ്ദേശിക്കുന്നു. ഇത് തെറ്റുകൾ വരുത്താതെ വിജയതീരമണയാൻ അവരെ സഹായിക്കും പരീക്ഷയ്ക്ക് പഠിക്കാനാരംഭിക്കുന്ന വിദ്യാർത്ഥികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ട ഷെഡ്യൂൾ കർശനമായി പിന്തുടരും.അവർ ഗൗരവപൂർവ്വം സിലബസിനെ സമീപിക്കും. അധ്യാപകർക്ക് ഇന്ന് തൊട്ടതെല്ലാം പിഴക്കും. നിരാശാജനകവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ദിനമാണ് അവരെ കാത്തിരിക്കുന്നത്.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
ഒരു നീണ്ട യാത്ര പ്രവചിക്കപ്പെടുന്നു. ഈ യാത്ര നിങ്ങളെ കുടുംബത്തിൽ നിന്ന് കുറച്ച് സമയത്തേക്ക് അകറ്റിക്കളയും. ചില രോഗികൾ ചെറിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. അവരോട് നിയന്ത്രണം വിട്ടുപെരുമാറാതിരിക്കാൻ ഡോക്ടർമാർ ശ്രദ്ധിക്കണം. സാങ്കേതികവിദഗ്ധർ ഇന്ന് അസ്വസ്ഥരായിരിക്കും. യന്ത്രങ്ങളുടെ നേർക്കു വിരൽചൂണ്ടാൻ പോലും അവർ തയ്യാറാകും. പ്രധാനപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുമ്പോൾ അക്കൗണ്ടന്റുമാർ ഇന്ന് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ജാഗ്രതയില്ലെങ്കിൽ പിശകുകൾ സംഭവിക്കാം. സ്വന്തമായി ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസം. വരുമാനം കുറഞ്ഞുവെങ്കിലും, നിങ്ങളുടെ സാമ്പത്തിക പ്രതിബദ്ധതനിലനിർത്താൻ സഹായിക്കുന്ന പണം നിങ്ങൾക്ക് ലഭ്യമാകും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
നിങ്ങളുടെ ഔദാര്യവും ഊഷ്മളതയും സന്തോഷകരവും സ്‌നേഹനിർഭരവുമായ നിമിഷങ്ങൾ നിങ്ങൾക്ക് നൽകും. കുട്ടികളുടെ പഠനം ഇന്ന് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാക്കാം. അവർപഠനത്തിൽ മികച്ച പ്രകടനം കാഴ്ചവക്കില്ല. കഠിനാധ്വാനത്തിലേർപ്പെടുന്ന ദൃഢനിശ്ചയമുള്ള തൊഴിൽ രഹിതർ അർഹമായ സ്ഥാനങ്ങളിലെത്തപ്പെടും. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികളുടെ അനുസരണക്കേട് അധ്യാപകരുടെ ക്ഷമ പരീക്ഷിക്കും. എന്നാൽ അധ്യാപകർ നിയന്ത്രണം നഷ്ടമാകാതെ സൂക്ഷിക്കണം.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ ദിവസം. വ്യാപാരം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല ദിനം. സ്ഥാപനത്തിന് ബ്രാഞ്ചുകൾ ആരംഭിക്കാനുള്ള പ്രാഥമിക നടപടികൾ പൂർത്തീകരിക്കും. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലുള്ളവർക്ക് ഇന്ന് തിരക്കുള്ള ദിവസം. അനൌപചാരിക സമ്മേളനങ്ങളിൽ സ്വാധീനശക്തിയുള്ളവരോട് സംസാരിക്കാൻ രാഷ്ട്രീയക്കാർക്ക് സാധിക്കും ഈ കൂടിക്കാഴ്ച അങ്ങേയറ്റം നീതിയുക്തമായിരിക്കും സാമ്പത്തികമായി മെച്ചപ്പെടുന്നതോടെ കടങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
അവിവാഹിതരായവർ മാതാപിതാക്കൾക്കൊപ്പം അവരുടെ ദിവസം ചെലവഴിച്ചേക്കാം.അവർ ഷോപ്പിംഗിന് പോകാം അല്ലെങ്കിൽ കറങ്ങാൻ പോകാം. സ്വന്തമായി ആശുപത്രിയോ ഡിസ്പെൻസറിയോ ആരംഭിക്കാൻ ആഗ്രഹിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകൾ ഇന്ന് അതിനായി പ്രവർത്തിക്കാൻ തുടങ്ങും. പ്രശ്നങ്ങൾപരിഹരിക്കാനുള്ള പ്രക്രിയ അവർ ആരംഭിക്കും. ഓഹരി ദല്ലാളുകളും നിക്ഷേപകരും ഊഹകച്ചവടത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണവുമായി വ്യാപാരത്തിലേർപ്പെടുന്നവർ. മികവ് പുലർത്താനുള്ള ആഗ്രഹമാണ് ഇന്നത്തെ പ്രൊഫഷണൽ കളിക്കാരെ നയിക്കുന്നത്. കർശനമായ ഭക്ഷണക്രമവും ജീവിതശൈലിയും ദിവസം മുഴുവൻ ആരോഗ്യമുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
അവിവാഹിതരായവർക്ക് അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്ന് വിവാഹാലോചനകൾലഭിച്ചേക്കാം. പ്രായമായവർക്ക് ഇന്ന് കാരണമില്ലാത്ത ഉത്കണ്ഠയും അസ്വസ്ഥതയും അനുഭവപ്പെടാം. നെഗറ്റീവ് ചിന്തകളിൽ നിന്ന് മുക്തി നേടാൻ ചെറിയ നടത്തം, സംഗീതം എന്നിവ സഹായിക്കും. അവസാന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പാഠ്യഭാഗങ്ങളുടെ അളവിൽ മടുപ്പ് അനുഭവപ്പെടും. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് തിളങ്ങാനുള്ള ദിവസം. പ്രവർത്തനമേഖലയിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനും സ്ഥാനമാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ടാകും. തീരുമാനങ്ങളെടുക്കാൻ കഴിയാത്തതിലുള്ള നിരാശ കലാകാരന്മാരുടെ സർഗാത്മകതയെ ബാധിക്കും.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
അവിവാഹിതരായവർ താൽപ്പര്യമുണർത്തുന്ന ഒരാളെ കണ്ടുമുട്ടും. എന്നാൽ വിവാഹാലോചന തുടങ്ങുന്നതിന് മുൻപ് അവരുടെ മനസ്സിലെന്താണെന്നുകൂടി അറിഞ്ഞിരിക്കണം. മുതിർന്ന ആളുകൾക്ക് ഗൂഢശാസ്ത്രപരമായ പരീക്ഷണങ്ങൾ നടത്താൻ പറ്റിയ ദിനം. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. ഇതുവരെ മികച്ച ഫലം നേടിയ വിദ്യാർത്ഥികൾ പൊതു പരീക്ഷകളിൽ സമാന പ്രകടനം കാഴ്ചവയ്ക്കില്ല. നൂതന ശൈലിയിൽ പ്രസംഗിച്ച് രാഷ്ട്രീയ നേതാക്കൾ കയ്യടി നേടും. അണികളുടെ പിന്തുണ ഉറപ്പാക്കും. പൊതുരംഗത്ത് സജീവമായ സ്ത്രീകൾക്കെതിരെ അപവാദ പ്രചരണമുണ്ടാകും. അതുകൊണ്ട് അവർ ശ്രദ്ധിക്കേണ്ടിവരും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും പങ്കാളിയുമായി പങ്കിടാതിരിക്കുന്നത് നല്ലതല്ല. ഇത് പങ്കാളിയെ നിങ്ങളിൽ നിന്നും അകറ്റുകയും ഇരുവരുടേയും ആശങ്ക വർധിപ്പിക്കുകയും ചെയ്യും. ഉത്കണ്ഠയും അനിശ്ചിതത്വവുമുള്ള മാനസികാവസ്ഥ പങ്കാളിയെ നിങ്ങളിൽ നിന്നും അകറ്റും. പ്രാഗത്ഭ്യമുള്ള നേതാക്കൾ രാഷ്ട്രീയ അടിത്തറ ശക്തമാക്കും. ജനമനസ്സിലും നേതൃനിരയിലും അവർ സ്ഥാനം നേടുകയും ചെയ്യും. കായികതാരങ്ങൾ വലിയ വെല്ലുവിളികൾ തരണം ചെയ്യാനുള്ള ഊർജ്ജസ്വലത കൈവരിക്കും. വൈകാരികസംഘർഷത്തിൽ പെട്ടുഴലുന്ന വിനോദവ്യവസായത്തിലെ വ്യക്തികൾക്ക് ഇന്ന് മോശം ദിനം. വിവിധ ചടങ്ങുകളിൽ പങ്കെടുത്ത് പ്രശ്‌നങ്ങൾക്ക് താൽക്കാലിക പരിഹാരം കണ്ടെത്താനാകും. ഗുരുതര അസുഖം ബാധിച്ചവരുടെ വേദന ഇന്ന് കുറയുകയും ക്രമേണ അസുഖത്തിന് ശമനമുണ്ടാവുകയും ചെയ്യും.
Content Highlights: Comprehensive daily horoscope predictions for all 12 zodiac signs from Mesham to Meenam., Insights into career, relationships, finances, health, and education based on astrological movements., Guidance for students, professionals, business owners, and politicians for navigating the day successfully.
Published: 01 Sept 2026, 09:22 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented