തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിനാണ് ലഭിച്ചത്. കണ്ണൂരിലെ ചക്കരക്കല്ലിൽ വിറ്റ ടിക്കറ്റിനാണ് ബമ്പർ സമ്മാനം അടിച്ചത്. ഏജന്റായ അനീഷ് ആണ് ലോട്ടറി വിൽപ്പന നടത്തിയത്.
ഒരുകോടി രൂപവീതം 20 പേർക്കാണ് രണ്ടാം സമ്മാനം.
ഒരുകോടി ലഭിച്ച ടിക്കറ്റുകൾ: TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006, TL 792519.
25 ലക്ഷം രൂപവീതം 20 പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും.
25 ലക്ഷം ലഭിച്ച ടിക്കറ്റുകൾ: TA 190509, TB 342811, TC 790518, TD 391100, TE 574804, TG 132958, TH 190728, TJ 857456, TK 117233, TL 214267, TA 398143, TB 884286, TC 429837, TD 539041, TE 683330, TG 971190, TH 838226, TJ 484920, TK 540538, TL 340163.
നാലാം സമ്മാനം 10 പേർക്ക് അഞ്ച് ലക്ഷം രൂപവീതവും, അഞ്ചാം സമ്മാനം 10 പേർക്ക് 2 ലക്ഷം രൂപവീതവുമാണ്. കൂടാതെ, ആറാം സമ്മാനമായി 5,000 രൂപവീതം 54,000 പേർക്കും, ഏഴാം സമ്മാനമായി 2,000 രൂപവീതം 81,000 പേർക്കും, എട്ടാം സമ്മാനമായി 1,000 രൂപവീതം 1,24,200 പേർക്കും, ഒൻപതാം സമ്മാനമായി 500 രൂപവീതം 2,75,400 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനമായി ഒൻപത് പേർക്ക് അഞ്ച് ലക്ഷം രൂപവീതവും നൽകും.
ടിക്കറ്റൊന്നിന് 500 രൂപനിരക്കിൽ വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണമായും വിറ്റഴിഞ്ഞിട്ടുണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ 10 സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.
Content Highlights: Thiruvonam Bumper 2026 results officially announced., First prize is a record-breaking Rs 30 crore.
Published: 26 Sept 2026, 02:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented