വിജയ് ദേവരകൊണ്ടയുടേയും രശ്മികാ മന്ദാനയുടേയും പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് ആരാധകർ പേര് ഉണ്ടാക്കിയത്

അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പ്രണയം സ്ഥിരീകരിച്ച് ചലച്ചിത്രതാരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും വിവാഹിതരാകാൻ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തത്. തങ്ങളുടെ വിവാഹത്തിന് ആരാധകർ സ്‌നേഹത്തോടെ നൽകിയ പേര് സ്വീകരിക്കുന്നതായും ഇരുവരും പറഞ്ഞു. 'വിരോഷിന്റെ വിവാഹം' എന്നാണ് താരങ്ങളുടെ വിവാഹത്തിന്റെ പേര്.
വിജയ് ദേവരകൊണ്ടയുടേയും രശ്മികാ മന്ദാനയുടേയും പേരുകൾ കൂട്ടിച്ചേർത്താണ് ആരാധകർ 'വിരോഷ്' എന്ന പേരുണ്ടാക്കിയത്. ഇരുവരുടേയും പ്രണയത്തെ സൂചിപ്പിക്കാനായാണ് ആരാധകർ ഈ പേര് ഉപയോഗിച്ചിരുന്നത്. ആരാധകർ നൽകുന്ന സ്‌നേഹത്തിനുള്ള അംഗീകാരമായാണ് അവർ നൽകിയ പേര് തങ്ങളുടെ വിവാഹത്തിന് ഇരുവരും സ്വീകരിച്ചത്.
'ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരേ, ഞങ്ങൾ എന്തെങ്കിലും തീരുമാനിക്കുന്നതിനും ഞങ്ങൾക്കായി എന്തെങ്കിലും തിരഞ്ഞെടുക്കുന്നതിനും മുമ്പ് നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഒരുപാട് സ്‌നേഹത്തോടെ നിങ്ങൾ ഞങ്ങൾക്കൊരു പേര് നൽകി. 'വിരോഷ്' എന്ന് നിങ്ങൾ ഞങ്ങളെ വിളിച്ചു. അതിനാൽ ഇന്ന് നിങ്ങളോടുള്ള ആദരസൂചകമായി, നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ഒത്തുചേരലിന് പേര് നൽകുകയാണ്. 'വിരോഷിന്റെ വിവാഹം' എന്ന പേര് നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നിറഞ്ഞ സ്‌നേഹത്തോടെ ഞങ്ങളെ ചേർത്തുപിടിക്കുന്നതിന് നന്ദി. എന്നും നിങ്ങൾ ഞങ്ങളുടെ ഭാഗമാണ്. നിറഞ്ഞ സ്‌നേഹം...' -ഇതാണ് രശ്മികയും വിജയ് ദേവരകൊണ്ടയും പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.
ഇരുവരും തമ്മിലുള്ള വിവാഹം ഫെബ്രുവരി 26-ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വിവാഹ തിയ്യതി രശ്മികയോ വിജയ്‌യോ തുറന്നുപറഞ്ഞിട്ടില്ല. എന്തായാലും ഇത്രയുംകാലം ഗോസിപ്പുകളിൽ മാത്രം നിറഞ്ഞുനിന്ന പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതിന്റെ ആഹ്‌ളാദത്തിലാണ് രണ്ട് താരങ്ങളുടേയും ആരാധകർ.
2018-ൽ ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. പിന്നീട് 2019-ൽ പുറത്തിറങ്ങിയ ഡിയർ കൊമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. പിന്നീട് വർഷങ്ങൾ കടന്നുപോകവെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിക്കുന്നത്.
Content Highlights: Ending years of speculation, Vijay Deverakonda and Rashmika Mandanna have officially confirmed their relationship. In a touching Instagram post, the duo announced their union, heartfully adopting the fan-given moniker 'ViRoosh' for their wedding. While reports suggest the ceremony could take place as early as February 26, the couple focused on thanking their fans for their unwavering support since their first collaboration in Geetha Govindam.
Published: 23 Feb 2026, 10:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented