ഭാര്യയുടെ പ്രേതത്തെ ഭയന്ന് സ്ത്രീയായി ജീവിക്കുന്ന ഒരു പുരുഷന്റെ കഥ ശ്രദ്ധനേടുന്നു. രണ്ടാം ഭാര്യയുടെ ആത്മാവ് തന്നെ വേട്ടയാടുന്നു എന്നാണ് ഇയാള്‍ പറയുന്നത്. പ്രേതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞ 36 വര്‍മായി സ്ത്രീവേഷത്തിലാണ് ഇയാള്‍ ജീവിക്കുന്നത്. 

To advertise here,

യു പിയിലെ ജോന്‍പുര്‍ സ്വദേശിയാണ് കഥയിലെ നായകന്‍. മരിച്ചുപോയ ഭാര്യ തന്നെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല. ഒരിക്കല്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീവേഷത്തില്‍ ജീവിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഇയാള്‍ പറഞ്ഞതായി ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇതുവരെ മൂന്ന് വട്ടം ഇയാള്‍ വിവാഹിതനായിട്ടുണ്ട്.  രണ്ടാം ഭാര്യയാണ് വില്ലൻ. തനിക്ക് ജനിച്ച് ഒന്‍പത് മക്കളില്‍ ഏഴ് പേര്‍ മരണപ്പെട്ടു. ഇതല്ലാതെ മറ്റു വഴികളില്ലെന്നാണ് ഇയാള്‍ പറയുന്നു. സാരിയും വലിയ മാലകളും മൂക്കു കുത്തിയും ധരിച്ച് സിന്ദൂരവും പൊട്ടും അണിഞ്ഞാണ് ഇയാള്‍ ജീവിക്കുന്നത്. 

അതേ സമയം ഇയാള്‍ പറയുന്ന കഥയില്‍ നാട്ടുകാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഭാര്യയുടെ മരണശേഷം അയാള്‍ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് ചിലര്‍ പറയുന്നത്. മതിയായ ചികിത്സയും ബോധവത്കരണവും നല്‍കണമെന്നും നാട്ടുകാര്‍ പറയുന്നു. പ്രേതങ്ങളുണ്ടെന്ന ഇയാളുടെ വാദത്തെ കുറച്ചു പേര്‍ അംഗീകരിക്കുന്നുമുണ്ട്.