
എണ്‍പതുകളില്‍ ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച നടിയാണ് സോണി റസ്ദാന്‍. ബ്രിട്ടീഷ് വംശജയായ അവര്‍ ഇംഗ്ലീഷ് നാടകങ്ങള്‍, ടെലിവിഷന്‍ സീരിയലുകള്‍ എന്നിവയിലൂടെ പ്രശസ്തി നേടി ഒടുവില്‍ നിരവധി ബോളിവുഡ് ചിത്രങ്ങളിലും പ്രധാന വേഷങ്ങളിലെത്തി. സഞ്ജയ് ദത്തിനും ശ്രീദേവിയ്ക്കുമൊപ്പം സോണി അഭിനയിച്ച ചിത്രമായിരുന്നു 1993ല്‍ പുറത്തിറങ്ങിയ ഗുംറ. ആ ചിത്രത്തിലെ അഭിനയം സോണിക്ക് പ്രശസ്തി നേടിക്കൊടുത്തു.
ഈ ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് ഭട്ടുമായുള്ള സോണിയുടെ പ്രണയവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മഹേഷുമായുള്ള ബന്ധം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. അന്ന് മഹേഷിന്റെ ഭാര്യ കിരണ്‍ ഭട്ടായിരുന്നു. 1971-ലാണ് കിരണും മഹേഷും വിവാഹിതരാകുന്നത്. തൊട്ടടുത്ത വര്‍ഷം കിരണ്‍, പൂജ ഭട്ടിന് ജന്മം നല്‍കി. എന്നാല്‍ ഇതിനിടയില്‍ മഹേഷും നടി പര്‍വീണ്‍ ബാബിയും പ്രണയത്തിയാലി. പര്‍വീണിനായി ഭാര്യയേയും മകളേയും ഉപേക്ഷിക്കേണ്ടി വന്നുവെന്ന് പിന്നീട് അഭിമുഖങ്ങളില്‍ മഹേഷ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
പര്‍വീണുമായുള്ള ബന്ധം തകര്‍ന്നതോടെ മഹേഷ് കിരണ്‍ ഭട്ടിന്റെ അടുത്തേക്ക് തന്നെ തിരിച്ചെത്തി. ഇരുവര്‍ക്കും രാഹുല്‍ ഭട്ട് എന്ന കുഞ്ഞ് കൂടി ജനിച്ചു. പക്ഷേ ആ ബന്ധത്തില്‍ വീണ്ടും വിള്ളലുകള്‍ വീണു. മഹേഷ് നടി സോണി റസ്ദാനുമായി പ്രണയത്തിലാകുകയും 1986-ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. വിവാഹത്തിന് മുമ്പ് സോണിയെ പിന്തിരിപ്പിക്കാന്‍ മഹേഷ് ശ്രമിച്ചിരുന്നു. പക്ഷേ സോണി പിന്മാറിയില്ല.
അന്ന് മഹേഷ് സാമ്പത്തികമായി ഞെരുക്കത്തിലായിരുന്നു. സിനിമകള്‍ തിയേറ്ററില്‍ പ്രകമ്പനം സൃഷ്ടിക്കാതിരുന്നതും രണ്ട് കുടുംബങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും മഹേഷിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. അതിനാല്‍തന്നെ അന്ന് മക്കളായ ഷഹീന്‍ ഭട്ടിനേയും ആലിയ ഭട്ടിനേയും മധ്യവര്‍ഗ കുടുംബത്തിലെ കുട്ടികളെ പോലെയാണ് വളര്‍ത്തിയതെന്ന് സോണി റസ്ദാന്‍ പറയുന്നു. കുട്ടിക്കാലത്ത് അവര്‍ ആഡംബരം എന്താണെന്ന് അറിഞ്ഞിട്ടില്ലെന്നും രണ്ട് മുറികള്‍ മാത്രമുള്ള അപാര്‍ട്‌മെന്റിലാണ് താമസിച്ചിരുന്നതെന്നും സോണി പറയുന്നു.
'ഒരിക്കല്‍ ഞങ്ങള്‍ ദുബായിലേക്ക് പോകുമ്പോള്‍ മൂന്ന് ബിസിനസ് ക്ലാസ് ടിക്കറ്റുകളെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഞാന്‍ മക്കളോട് പറഞ്ഞു, 'നിങ്ങള്‍ ഇക്കണോമിയില്‍ യാത്ര ചെയ്യൂ, ഞാന്‍ ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യാം'എന്ന്. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാനുള്ള സമ്പാദ്യം നമുക്കില്ലെന്ന കാര്യം മക്കളെ ഞാന്‍ പറഞ്ഞു മനസിലാക്കിയിരുന്നു. അത്രയും പണം സമ്പാദിക്കുമ്പോള്‍ അതില്‍ യാത്ര ചെയ്യാമെന്നും പറയാറുണ്ടായിരുന്നു. ഞങ്ങള്‍ ഒരിക്കലും ധാരാളിത്തം കാണിച്ചിരുന്നില്ല. പണം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ചെലവാക്കിയിരുന്നത്. മധ്യവര്‍ഗ കുടുംബത്തിലെ കുട്ടികളെപ്പോലെയാണ് എന്റെ മക്കളെ വളര്‍ത്തിയത്. 2004 വരെ രണ്ട് കിടപ്പുമുറികള്‍ മാത്രമുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. മഹേഷ് നിര്‍മാതാവായ ശേഷമാണ് ഞങ്ങളുടെ സാമ്പത്തികനില മെച്ചപ്പെട്ടത്.' അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സോണി പറയുന്നു.
മഹേഷ് ഭട്ടിനും സോണി റസ്ദാനും ആദ്യ കുഞ്ഞ് ഷഹീന്‍ ജനിക്കുന്നത് 1988-ലാണ്. 1993-ല്‍ രണ്ടാമത്തെ മകള്‍ ആലിയ ഭട്ടിന് സോണി ജന്മം നല്‍കി. ഇപ്പോള്‍ 30-കാരിയായ ആലിയ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്.
Content Highlights: soni razdan says she made alia bhatt travel in economy class as a child
Published: 20 Dec 2023, 10:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented