അമേരിക്കന്‍ അവതാരകനായ ജിമ്മി ഫാലന്റെ 'ദ ടുനൈറ്റ് ഷോ'യില്‍ കഴിഞ്ഞ ദിവസം അതിഥിയായെത്തിയത് പഞ്ചാബി ഗായകന്‍ ദില്‍ജിത്ത് ദോസാഞ്ചായിരുന്നു. തന്റെ പ്രശസ്തമായ പാട്ടുകളായ 'ഗോട്ട്', 'ബോണ്‍ റ്റു ഷൈന്‍' എന്നിവയെല്ലാം പരിപാടിയില്‍ ദില്‍ജിത്ത് അവതരിപ്പിച്ചു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും ചെയ്തു.

To advertise here,

പരമ്പരാഗത പഞ്ചാബി വസ്ത്രം ധരിച്ചാണ് ദില്‍ജിത്ത് പരിപാടിക്കെത്തിയത്. എന്നാല്‍ ഇതിനൊപ്പം ദില്‍ജിത്ത് ധരിച്ച ആഡംബര വാച്ചാണ് ആരാധകരുടെ കണ്ണിലുടക്കിയത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ആഡംബര ബ്രാന്‍ഡായ ഓഡമാസ് പീഗേയുടെ സ്വര്‍ണവും വജ്രവും പതിപ്പിച്ച വാച്ചായിരുന്നു കൈയില്‍ കെട്ടിയത്. എപി റോയല്‍ ഓക്ക് 41 എംഎം മോഡലായ വാച്ച് സ്‌റ്റെയ്ന്‍ലെസ് സ്റ്റീലും റോസ് ഗോള്‍ഡും കൊണ്ടാണുണ്ടാക്കിയത്. ഇതിന് ഏകദേശം 1.2 കോടി രൂപ വില വരും. 

വാച്ച് കൂടാതെ സില്‍വര്‍ ഹൂപ് ഇയര്‍റിങ്ങ്‌സും പരമ്പരാഗത സിഖ് ബ്രേസ്‌ലെറ്റും താരം ധരിച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഹൈ ആംഗ്ള്‍ സ്‌നീക്കേഴ്‌സ് ദില്‍ജിത്തിന് സ്റ്റൈലിഷ് ലുക്ക് നല്‍കി.