വജ്രങ്ങളും ഇന്ദ്രനീലകല്ലുകളും പതിച്ച ആഡംബര വാച്ച്, അതിന് ചേരുന്ന വെളുത്ത ഗൗൺ, സ്‌റ്റൈലിഷ് ലുക്ക്. ഡൽഹിയിൽ നടന്ന പിയാജെയുടെ പരിപാടിയിൽ നടി അനന്യ പാണ്ഡെ എത്തിയപ്പോൾ ശ്രദ്ധ നേടിയത് വസ്ത്രം മാത്രമല്ല. കൈത്തണ്ടയിലെ വാച്ചിന്റെ വില കേട്ടാൽ ആരും ഒന്ന് അമ്പരക്കും1.32 കോടി രൂപ. പിയാജെയുടെ 'ഐവറി അവർ' പരിപാടിയിൽ പ്രമുഖ ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്ത ഒരുക്കിയ വേഷത്തിലാണ് അനന്യ എത്തിയത്. ശിൽപസൗന്ദര്യം തോന്നിക്കുന്ന രൂപകൽപ്പനയും മനോഹരമായ അലങ്കാരപ്പണികളും ചേർന്ന ഗൗൺ താരത്തിന്റെ ലുക്കിന് പ്രത്യേക ഭംഗി നൽകി. എന്നാൽ വസ്ത്രത്തിനൊപ്പം അണിഞ്ഞ പിയാജെ ലിംലൈറ്റ് ഗാല പ്രെഷ്യസ് വാച്ചാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ കവർന്നത്.
പിയാജെയുടെ ലിംലൈറ്റ് ഗാല പ്രെഷ്യസ് വാച്ച് പതിവ് സമയമറിയാനുള്ള ഉപകരണം എന്നതിലുപരി, ആഭരണത്തിന്റെ സൗന്ദര്യവും മികച്ച വാച്ച് നിർമാണത്തിന്റെ മികവും ഒത്തുചേരുന്ന ആഡംബര രൂപകൽപ്പനയാണ് ഇതിന്റെ പ്രത്യേകത. റോഡിയം പൂശിയ 18 കാരറ്റ് വൈറ്റ് ഗോൾഡിലാണ് വാച്ചിന്റെ പുറംഭാഗം നിർമിച്ചിരിക്കുന്നത്. 32 മില്ലിമീറ്റർ വലിപ്പത്തിൽ വൃത്താകൃതിയിലുള്ളതാണ് ഇതിന്റെ ഡയൽ. ഇരുണ്ട നിറമുള്ള ഡയലും ചുറ്റുമുള്ള തിളങ്ങുന്ന രത്‌നങ്ങളും തമ്മിലുള്ള നിറവ്യത്യാസം വാച്ചിന് ആകർഷകമായ രൂപം നൽകുന്നു.ഇൻസ്റ്റഗ്രാമിലെ ദി ഇന്ത്യൻ ഹോറോളജി എന്ന പേജ് പങ്കുവച്ച വിവരമനുസരിച്ച് വാച്ചിന്റെ വില ഏകദേശം 1.32 കോടി രൂപയാണ്.
വജ്രങ്ങൾക്കൊപ്പം നീലക്കല്ലുകളും
വാച്ചിന്റെ ചുറ്റുമുള്ള രത്‌നങ്ങളുടെ ക്രമീകരണമാണ് മറ്റൊരു പ്രധാന ആകർഷണം. ഏകദേശം 1.46 കാരറ്റ് ഭാരമുള്ള 20 തിളക്കമുള്ള വജ്രങ്ങളും ആകെ 4.01 കാരറ്റ് ഭാരമുള്ള 22 നീലക്കല്ലുകളുമാണ് ഇതിൽ പതിച്ചിരിക്കുന്നത്. വജ്രങ്ങളുടെ തിളക്കത്തിന് നീലക്കല്ലുകൾ നിറഭംഗി കൂട്ടുന്നു. വൈറ്റ് ഗോൾഡിന്റെ നിറത്തോടൊപ്പം കല്ലുകളുടെ തിളക്കം ചേരുമ്പോൾ വാച്ചിന് ആഭരണത്തിന്റെ പ്രത്യേക ഭംഗി ലഭിക്കുന്നു. വാച്ചിന്റെ കൈപ്പട്ടയിലും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. പിയാജെയുടെ സവിശേഷമായ 'ഡെക്കോർ പാലസ്' രൂപകൽപ്പനയിൽ കൈകൊണ്ട് കൊത്തുപണികൾ ചെയ്ത വെറ്റ് ഗോൾഡിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. രത്‌നങ്ങളുടെ തിളക്കത്തിനൊപ്പം ഈ സൂക്ഷ്മമായ പണികളും വാച്ചിന്റെ ഭംഗി കൂട്ടുന്നു.
ആഡംബരത്തിന് പിന്നിലെ സാങ്കേതിക മികവ്
പുറമേ ആഭരണം പോലെ തോന്നുന്നുണ്ടെങ്കിലും മികച്ച വാച്ച് നിർമാണ സാങ്കേതികവിദ്യയും ഇതിലുണ്ട്. പിയാജെയുടെ ഓട്ടോമാറ്റിക് മെക്കാനിക്കൽ സംവിധാനമാണ് വാച്ചിൽ ഉപയോഗിച്ചിരിക്കുന്നത്.30 മീറ്റർ വരെ ജലപ്രതിരോധശേഷിയും ഇതിനുണ്ട്. സ്വിറ്റ്‌സർലൻഡിൽ സ്ഥാപിതമായ പിയാജെ, വാച്ച് നിർമാണത്തിലെ സാങ്കേതിക മികവിനെയും ആഭരണകലയുടെ സൗന്ദര്യത്തെയും ഒരുമിപ്പിക്കുന്ന ബ്രാൻഡായാണ് അറിയപ്പെടുന്നത്. ലിംലൈറ്റ് ഗാല ശ്രേണിയിലെ വാച്ചുകളും ഈ ശൈലിയാണ് പിന്തുടരുന്നത്. കറുത്ത ഓപ്പൽ, വജ്രങ്ങൾ, ഇന്ദ്രനീലകല്ലുകൾ എന്നിവയുടെ അപൂർവമായ കൂട്ടായ്മ ഈ വാച്ചിനെ കൂടുതൽ ശ്രദ്ധേയമാക്കി. ഗൗരവ് ഗുപ്തയുടെ ഗൗണിൽ മോഡേൺ ഫാഷന്റെ ഭംഗി നിറഞ്ഞുനിന്നപ്പോൾ, അനന്യയുടെ വാച്ച് ആഡംബരത്തിന്റെ മറ്റൊരു തലമാണ് പ്രതിഫലിപ്പിച്ചത്. താരത്തിന്റെ ലുക്ക് ശ്രദ്ധേയമായെങ്കിലും, 1.32 കോടി രൂപ വിലയുള്ള വാച്ച് തന്നെയാണ് ഇത്തവണത്തെ പ്രധാന ചർച്ച.
Content Highlights: Ananya Panday wore a Gaurav Gupta gown at the Piaget event in Delhi., Her Piaget Limelight Gala Precious watch is priced at approximately Rs 1.32 crore., The luxury timepiece features 18-karat white gold, diamonds, and blue sapphires., The watch combines Swiss watchmaking craftsmanship with high jewelry aesthetics.
Published: 27 Oct 2026, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented