ലൈറ്റ് ബ്രൗണ്‍ കോട്ട് സ്യൂട്ടിലാണ് വിജയ് ചടങ്ങില്‍ പങ്കെടുത്തത്.

തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാലോകത്തും ഒരുപോലെ തരംഗമായി മാറി രാഷ്ട്രീയനേതാവും നടനുമായ വിജയ്യുടെയും തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെയും പൊതുവേദികളിലെ ഒന്നിച്ചുള്ള സാന്നിധ്യം. ചെന്നൈയിലെ ലീല പാലസിൽ നടന്ന രാഷ്ട്രീയ നേതാവ് വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹവിരുന്നിലാണ് ഇരുതാരങ്ങളും ഒന്നിച്ചെത്തി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ കുടുംബാംഗമായ ശ്രേയയുടെയും ഉജ്ജ്വലിന്റെയും വിവാഹസത്കാര ചടങ്ങിനാണ് ഇരുവരും എത്തിയത്.
Read Also: ചെറി റെഡ് സാരിയിൽ അതീവ സുന്ദരിയായി തൃഷ
വിവാഹവിരുന്നിൽ ഫാഷൻ പ്രേമികളുടെ ശ്രദ്ധ മുഴുവൻ കവർന്നത് തൃഷയുടെ ലുക്കായിരുന്നു. മുത്തുകളും ക്രിസ്റ്റലുകളും ഹാൻഡ് എംബ്രോയ്ഡറി ചെയ്ത മനോഹരമായ പൗഡർ-പിങ്ക് നെറ്റ് സാരിയിലാണ് താരം എത്തിയത്. 'റൂജ്' (Rouje) ബ്രാൻഡിന്റെ ആഡംബര സാരിക്ക് 80,000 രൂപയോളമാണ് വിലയെന്നാണ് റിപ്പോർട്ടുകൾ. ഫെതർ ഡിസൈനുകളും ടാസലുകളും വശങ്ങളിൽ ചേർത്ത റോയൽ ബ്ലൗസും ചോക്കർ ആഭരണങ്ങളും തൃഷയുടെ ലുക്കിന് മാറ്റുകൂട്ടി. ലൈറ്റ് ബ്രൗൺ കോട്ട് സ്യൂട്ടിലാണ് വിജയ് ചടങ്ങിൽ പങ്കെടുത്തത്.
Read Also: ആ മഞ്ഞ സാരി അമ്മയുടേത്, മേക്കപ്പിട്ടത് സ്വയം; സ്വാതന്ത്ര്യദിനത്തിലെ ലുക്കിനെ കുറിച്ച് തൃഷ
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള പ്രധാന പൊതുചടങ്ങുകളിലും സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും തൃഷയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഗില്ലി', 'തിരുപ്പാച്ചി', 'ലിയോ' തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ച വിജയ്-തൃഷ കൂട്ടുകെട്ടിന്റെ ഈ പൊതുവേദികളിലെ ഒപ്പമുള്ള വരവ് സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്.
Content Highlights: Trisha Krishnan captivated fashion enthusiasts with her exquisite powder-pink saree at a Chennai wedding, making a memorable style statement.
Published: 07 Nov 2026, 12:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented