
ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടേയും വ്യവസായി റോബർട്ട് വദ്രയുടേയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു. സുഹൃത്തായ അവിവ ബെയ്ഗുമായുള്ള റൈഹാന്റെ വിവാഹനിശ്ചയം കഴിഞ്ഞു.
ഏഴ് വർഷക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 25-കാരനായ റൈഹാൻ കഴിഞ്ഞ ദിവസമാണ് അവിവയെ വിവാഹാഭ്യർത്ഥന നടത്തിയത്. ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതമറിയിച്ചിട്ടുണ്ട്
കൂടുതൽ വിപുലമായ വിവാഹനിശ്ചയ ചടങ്ങുകൾ നാളെ രാജസ്ഥാനിലെ രൺതംബോറിൽ നടക്കുമെന്നാണ് സൂചന. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിവാഹവുമുണ്ടാകുമെന്നാണ് കരുതുന്നത്.
ഡൽഹി സ്വദേശിയായ അവിവ വ്യവസായിയായ ഇമ്രാൻ ബെയ്ഗിന്റെ മകളാണ്. മാതാവ് നന്ദിത ബെയ്ഗ് ഇന്റീരിയർ ഡിസൈനറാണ്. പ്രിയങ്ക ഗാന്ധിയും നന്ദിതയും പഴയ സുഹൃത്തുക്കളാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവന്റെ ഇന്റീരിയർ ഡിസൈനിംഗിൽ നന്ദിത പ്രിയങ്കയെ സഹായിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വർഷങ്ങളായി അടുത്ത സൗഹൃദം പുലർത്തുന്ന കുടുംബങ്ങളാണ് ഇവരുടേത്. റൈഹാനും അവിവയും ഒരേ സ്കൂളിലാണ് പഠിച്ചത്.
രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയുമെല്ലാം പഠിച്ച ഡെറാഡൂണിലെ ഡൂൺ സ്കൂളിലാണ് റൈഹാൻ വദ്രയും പഠിച്ചത്. പിന്നീട് പൊളിറ്റിക്സിൽ ഉന്നത പഠനത്തിനായി ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസിലേക്ക് മാറി. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് റൈഹാൻ. വൈൽഡ്ലൈഫ്, സ്ട്രീറ്റ് ഫോട്ടോഗ്രഫി ഉൾപ്പടെയുള്ള മേഖലയിലും റൈഹാൻ കഴിവുതെളിയിച്ചിട്ടുണ്ട്.
Content Highlights: Congress leader Priyanka Gandhi`s son, Raihan Vadra, is set to marry his girlfriend Aviva Baig after a seven-year relationship. Engagement ceremony planned.
Published: 30 Dec 2025, 01:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented