കഴിഞ്ഞ ജനുവരിയിലാണ് റൈഹാനുമായി അവിവയുടെ വിവാഹനിശ്ചയം കഴിഞ്ഞത്.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ പ്രതിശ്രുതവധു അവിവ ബെയ്ഗിനൊപ്പം വീർ ഭൂമിയിലെത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകനായ റൈഹാൻ വദ്ര. ഇതാദ്യമായാണ് അവർ വീർ ഭൂമിയിൽ എത്തുന്നത്. കഴിഞ്ഞ ജനുവരിയിലാണ് റൈഹാനുമായി അവിവയുടെ വിവാഹനിശ്ചയം കഴിഞ്ഞത്.
ഡൽഹി സ്വദേശിയായ അവിവ വ്യവസായിയായ ഇമ്രാൻ ബെയ്ഗിന്റെ മകളാണ്. മാതാവ് നന്ദിത ബെയ്ഗ് ഇന്റീരിയർ ഡിസൈനറാണ്. ഏഴ് വർഷക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവാഹ നിശ്ചയത്തിന്റെ സമയത്ത് പുറത്തുവന്ന റിപ്പോർട്ടുകൾ. റൈഹാനും അവിവയും ഒരേ സ്‌കൂളിലാണ് പഠിച്ചത്.
പ്രിയങ്ക ഗാന്ധിയും നന്ദിതയും പഴയ സുഹൃത്തുക്കളാണ്. വർഷങ്ങളായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇരു കുടുംബങ്ങളും. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവന്റെ ഇന്റീരിയർ ഡിസൈനിംഗിൽ നന്ദിത പ്രിയങ്കയെ സഹായിച്ചിരുന്നു.
രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയുമെല്ലാം പഠിച്ച ഡെറാഡൂണിലെ ഡൂൺ സ്‌കൂളിലാണ് റൈഹാൻ വദ്രയും പഠിച്ചത്. പിന്നീട് പൊളിറ്റിക്‌സിൽ ഉന്നത പഠനത്തിനായി ലണ്ടനിലെ സ്‌കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസിലേക്ക് മാറി. നല്ലൊരു ഫോട്ടോഗ്രാഫറാണ് റൈഹാൻ. വൈൽഡ്‌ലൈഫ്, സ്ട്രീറ്റ് ഫോട്ടോഗ്രഫി ഉൾപ്പടെയുള്ള മേഖലയിലും റൈഹാൻ കഴിവുതെളിയിച്ചിട്ടുണ്ട്.
Content Highlights: Raihan Vadra visited Vir Bhumi with his fiancée Aviva Baig., The occasion was the 82nd birth anniversary of former prime minister Rajiv Gandhi., This marks Aviva Baig's first public appearance at Vir Bhumi since their engagement in January.
Published: 20 Aug 2026, 03:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented