വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹത്തിനൊരുങ്ങുകയാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. റെയ്ഹാന്റെ ദീർഘകാല സുഹൃത്തായ അവീവ ബെയ്ഗ് ആണ് വധു. ഇരുവരുടെയും കുടുംബങ്ങൾ ഏറെ കാലമായി അടുപ്പമുള്ളവരാണെന്നും റെയ്ഹാനും അവീവയും തമ്മിൽ ഏഴ് വർഷക്കാലമായി പ്രണയത്തിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ വർഷം വയനാട്ടിൽ നടന്ന പ്രിയങ്കാ ഗാന്ധിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയിൽ അവീവയും റെയ്ഹാനൊപ്പം പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഇരുവരും നിൽക്കുന്നതും സംസാരിക്കുന്നതും ഒടുവിൽ ഇരുവരും കാറിൽ കയറി പോവുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം.
ഏഴ് വർഷത്തെ പ്രണയം! പ്രിയങ്കാ ഗാന്ധിയുടെ മകൻ റൈഹാൻ വദ്ര വിവാഹിതനാവുന്നു
2024-ൽ രാഹുൽ ഗാന്ധി രാജിവെച്ചതിന് പിന്നാലെ വയനാട്ടിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പ്രിയങ്ക ഗാന്ധി മത്സരിച്ചത്. പ്രിയങ്കയുടെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. 4.1 ലക്ഷം വോട്ടുകൾക്കാണ് പ്രിയങ്ക ഇവിടെ ജയിച്ചത്. സിപിഐ സ്ഥാനാർഥി സത്യൻ മൊകേരിയേയും ബിജെപിയുടെ നവ്യ ഹരിദാസിനേയുമാണ് പ്രിയങ്ക പരാജയപ്പെടുത്തിയത്. 6.2 ലക്ഷം വോട്ടുകൾ പ്രിയങ്കയ്ക്ക് ലഭിച്ചു. രാഹുൽഗാന്ധിയേക്കാൾ ഭൂരിപക്ഷത്തിലായിരുന്നു പ്രിയങ്കയുടെ വിജയം.
ദിവസങ്ങൾക്ക് മുമ്പ് റെയ്ഹാൻ അവീവയോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും അവീവ സമ്മതമറിയിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇരുകുടുംബത്തിനും വിവാഹത്തിന് സമ്മതമാണെന്നും വിപുലമായ വിവാഹ നിശ്ചയ ചടങ്ങുകൾ ഉടൻ നടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഡൽഹി സ്വദേശിയായ അവീവ ബെയ്ഗ് ഫോട്ടോഗ്രാഫറും മാധ്യമരംഗത്ത് പ്രവർത്തിക്കുന്നയാളുമാണ്. അവീവയുടെ അമ്മ നന്ദിത ബെയ്ഗ് പ്രിയങ്കയുടെ സുഹൃത്താണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന്റെ ഇന്റീരിയർ ഡിസൈനിന് വേണ്ടി പ്രവർത്തിച്ചത് നന്ദിതയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആരാണ് റെയ്ഹാന്റെ പ്രതിശ്രുത വധു അവീവ ബെയ്ഗ്- കൂടുതൽ വായിക്കാം
Content Highlights: Priyanka Gandhi`s son, Raihan Vadra, is reportedly preparing for marriage to his girlfriend of seven years, Aviva Baig. Details about their long-standing relationship and families` approval. Learn more!
Published: 31 Dec 2025, 02:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented