നേപ്പാളില്‍ വിമാനപകടത്തില്‍ മരിച്ച നേപ്പാളി ഗായിക നിര ഛന്ത്യാല്‍ മരണത്തിന് തൊട്ടുമുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ നെഞ്ചുലയ്ക്കുന്ന പ്രതികരണങ്ങളുമായി ആരാധകര്‍. മകര സംക്രാന്തിയോട് അനുബന്ധിച്ച് പൊഖറയില്‍ നടക്കുന്ന സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു നിര. എന്നാല്‍ ആ യാത്ര മരണത്തില്‍ അവസാനിക്കുകയായിരുന്നു.
അപകടത്തിന് ഒരു മണിക്കൂര്‍ മുമ്പ് പുതിയ ചിത്രം പങ്കുവെച്ച് നിര കുറിച്ചത് ഇങ്ങനെ- 'മകര സംക്രാന്തിയുടെ ഈ മഹത്തായ അവസരത്തില്‍, സ്വദേശത്തും വിദേശത്തുമുള്ള എല്ലാ സഹോദരീ സഹോദരന്‍മാര്‍ക്കും എന്റെ ആശംസകള്‍ അറിയിക്കുന്നു', കാഠ്മണ്ഡുവില്‍ സംഗീതപരിപാടി വിജയകരമായി പൂര്‍ത്തിയായെന്നും ഇനി പൊഖറയിലെ പരിപാടി ആസ്വദിക്കാന്‍ പോകുകയാണെന്നും നിര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒപ്പം കാഠ്മണ്ഡുവില്‍ നടന്ന പരിപാടിയുടെ ചിത്രങ്ങളുമുണ്ടായിരുന്നു.
ഈ പോസ്റ്റുകള്‍ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായെത്തിയത്. നിരയുടെ പാട്ടുകള്‍ ഇനി കേള്‍ക്കാനാകില്ലെന്നും അവര്‍ പാതിയില്‍ മുറിഞ്ഞ ഈണമായി മാറിയെന്നും ചിലര്‍ പറയുന്നു. നിരയുടെ മരണം അംഗീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
നേപ്പാളിലെ ബഗ്‌ലങ്ങില്‍ ജനിച്ചുവളര്‍ന്ന നിര നിലവില്‍ കാഠ്മണ്ഡുവിലാണ് താമസിക്കുന്നത്. നിരയുടെ സഹോദരി ഹീരയാണ് ഗായികയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന നിര ഓരോ സംഗീതപരിപാടിയുടേയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു.
Content Highlights: nepal plane crash who was nira chhantyal folk singer who died in deadly air crash
Published: 16 Jan 2023, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented