
തീവണ്ടികള്‍ വൈകിയോടുന്നത് സാധാരണ സംഭവമാണ്. പാളത്തില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുമ്പോഴും ചില തീവണ്ടികള്‍ക്ക് കടന്നുപോകാന്‍ മറ്റു തീവണ്ടികള്‍ പിടിച്ചിടുമ്പോഴുമെല്ലാം യാത്രക്കാര്‍ കാത്തിരുന്ന് മടുക്കും. എന്നാല്‍ ഒരു മഴക്കോട്ട് കാരണം തീവണ്ടികള്‍ വൈകിയോടിയ സംഭവം അറിയുമോ?
അത്തരത്തില്‍ ഒരു വിചിത്ര സംഭവം മുംബൈയിലെ ചര്‍ച്ച്ഗേറ്റ് റെയില്‍വേ സ്റ്റേഷനില്‍ സംഭവിച്ചു. കനത്ത മഴയില്‍ മുംബൈയിലെ ജീവിതം താറുമാറായതിന് പിന്നാലെയാണ് മഴക്കോട്ടും ഒന്നാന്തരം 'പണി' കൊടുത്തത്. രണ്ടാം പ്ലാറ്റ്ഫോമില്‍ തീവണ്ടി കാത്തിരിക്കുകയായിരുന്ന യുവാവ് മൂന്നാം പ്ലാറ്റ്ഫോമിലുള്ള സുഹൃത്തിന് മഴക്കോട്ട് കൈമാറുമ്പോഴാണ് അബദ്ധം സംഭവിച്ചത്. മഴയില്‍ നിന്ന് യുവതിയെ രക്ഷിക്കാനായി യുവാവ് മഴക്കോട്ട് പ്ലാറ്റ്ഫോമുകള്‍ക്കിടയിലൂടെ എറിഞ്ഞുകൊടുക്കുകയായിരുന്നു. എന്നാല്‍ ഇത് പ്ലാറ്റ്ഫോമിന്റെ മേല്‍ക്കൂരയിലുള്ള റെയില്‍വേ ലൈനുകള്‍ക്കൊപ്പം പരന്നുകിടക്കുന്ന ഇലക്ട്രിക് വയറില്‍ കുടുങ്ങി.
ഇതോടെ വണ്ടി കാത്തിരുന്ന ആളുകള്‍ ഓടിക്കൂടുകയും റെയില്‍വേ ഉദ്യോഗസ്ഥര്‍ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. തുടര്‍ന്ന് നീളമുള്ള വടി കൊണ്ടുവന്ന് മഴക്കോട്ട് അവിടെ നിന്ന് എടുത്തുമാറ്റി. ഇതിന് 25 മിനിറ്റോളം സമയമെടുത്തു. അത്രയും സമയം തീവണ്ടികള്‍ വൈകിയോടുകയും ചെയ്തു. ഇതിന് പിന്നാലെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Content Highlights: mumbai mans dramatic raincoat toss to female friend train delayed
Published: 23 Jul 2024, 02:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented