
ചെങ്ങന്നൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരേ കല്ലെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേരെ റെയിൽവേ സംരക്ഷണസേന പിടികൂടി. ശനിയാഴ്ച വൈകീട്ട് അഞ്ചിനു ഷാലിമാർ-നാഗർകോവിൽ ഗുരുദേവ് എക്സ്‌പ്രസിനു നേരേയാണ് കല്ലേറുണ്ടായത്.
ചിങ്ങവനം, ചങ്ങനാശ്ശേരി സ്റ്റേഷനുകൾക്കിടയിൽ കുറിച്ചിയിൽവെച്ചായിരുന്നു സംഭവം. കല്ലേറിൽ ജനറേറ്റർ കോച്ചിന്റെ ഗ്ലാസാണ് തകർന്നത്. വനിതാ ഗാർഡിന്റെ തൊട്ടടുത്താണ് കല്ലു വീണതെങ്കിലും ആർക്കും പരിക്കേറ്റില്ല. തുടർന്ന്, ട്രെയിൻ ചങ്ങനാശ്ശേരി സ്റ്റേഷനിൽ നിർത്തി സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചതിനുശേഷമാണ് യാത്ര തുടർന്നത്.
സംഭവമറിഞ്ഞ് ചെങ്ങന്നൂരിൽനിന്ന് ആർ.പി.എഫും ചിങ്ങവനം പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തുകയും കല്ലെറിഞ്ഞവരെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന്, മൂന്നുപേരും രക്ഷിതാക്കൾക്കൊപ്പം ആർ.പി.എഫ്. സ്റ്റേഷനിൽ ഹാജരായി. ഇവരെ കോട്ടയം ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയശേഷം ജാമ്യത്തിൽ രക്ഷിതാക്കൾക്കൊപ്പം വിട്ടു.
റെയിൽവേ ആക്ട് പ്രകാരമുള്ള നിയമനടപടികൾ ഇവർക്കെതിരേ തുടരുമെന്ന് ചെങ്ങന്നൂർ ആർ.പി.എഫ്. അറിയിച്ചു. കൗതുകത്തിനാണ് കല്ലെറിഞ്ഞതെന്നാണ് ഇവർ നൽകിയ മറുപടിയെന്നും അധികൃതർ പറഞ്ഞു.
Content Highlights: Three minors apprehended by RPF for throwing stones at Gurudev Express, Incident occurred between Chingavanam and Changanassery stations, Generator coach glass broken, no injuries reported, Minors appeared before Kottayam Juvenile Justice Board and released on bail
Published: 03 Nov 2026, 07:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented