പാലക്കാട്: തീവണ്ടികളിൽ പടക്കം കൊണ്ടുപോകരുതെന്ന മുന്നറിയിപ്പുമായി റെയിൽവേ. ദീപാവലിക്കാലത്ത് മറ്റുസംസ്ഥാനങ്ങളിൽനിന്ന് തീവണ്ടിയിൽ പടക്കം എത്തിക്കുന്നെന്ന വിവരത്തെത്തുടർന്നാണ് നടപടി.
പെട്ടെന്ന് തീപിടിക്കുന്ന മറ്റ് വസ്തുക്കൾ കൊണ്ടുപോകാനും വിലക്കുണ്ട്. ഇവ കൊണ്ടുപോകുന്നത് 1,000 രൂപ പിഴയോ മൂന്നുവർഷംവരെ തടവോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. ഗ്യാസ് സിലിൻഡർ, പെട്രോൾ, ഡീസൽ, മണ്ണെണ്ണ, സ്റ്റൗ, തീപ്പെട്ടി, സിഗരറ്റ് ലൈറ്റർ മുതലായവ കൊണ്ടുപോകുന്നതിനാണ് വിലക്കുള്ളത്.
തീവണ്ടികളിൽ ഇത്തരം വസ്തുക്കൾ കൊണ്ടുപോകുന്നുണ്ടോ എന്നറിയാൻ പാലക്കാട് ഡിവിഷനിൽ പരിശോധന ഏർപ്പെടുത്തിയതായി റെയിൽവേ അധികൃതർ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലും പരിശോധനയുണ്ടാകും. റെയിൽവേ സുരക്ഷാസേന, റെയിൽവേ പോലീസ്, ടിക്കറ്റ് പരിശോധകർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ റെയിൽവേ സഹായനമ്പറായ 139-ൽ വിളിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Content Highlights: Carrying crackers and flammable items in trains is strictly prohibited., Violators can face a fine of 1,000 rupees and up to 3 years imprisonment., Restricted items include gas cylinders, petrol, diesel, kerosene, and matchboxes., Strict inspections by RPF and railway police are underway in Palakkad division., Passengers can report violations by calling the railway helpline 139.
Published: 07 Nov 2026, 07:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented