വർഷത്തെ ടി-20 ലോകകപ്പിന്റെ ആദ്യമത്സരത്തിൽ യുഎസ്എയെ കീഴടക്കിയതിന്റെ ആഹ്‌ളാദത്തിലാണ് ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 29 റൺസിനാണ് അമേരിക്കയെ ടീം ഇന്ത്യ തറപറ്റിച്ചത്. മത്സരത്തിനിടെ ഗാലറിയിൽ നടന്ന രസകരമായൊരു സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

To advertise here,

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയും മത്സരം കാണാനായി വാങ്കഡെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഭാര്യ നിതാ അംബാനി, മകൻ ആകാശ് അംബാനി എന്നിവരും ഒപ്പമുണ്ടായിരുന്നു. വിഐപി ബോക്‌സിൽ നിന്നാണ് ഇവർ മത്സരം വീക്ഷിച്ചത്. ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനും അംബാനി കുടുംബത്തിനൊപ്പം മത്സരം കാണാൻ വിഐപി ബോക്‌സിലെത്തിയിരുന്നു.

മത്സരം പുരോഗമിക്കുന്നതിനിടെയാണ് രസകരമായ സംഭവമുണ്ടായത്. രോഹിത് ശർമയ്ക്ക് മുകേഷ് ചായ നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ, ഇത് വിനയത്തോടെ രോഹിത് നിരസിക്കുകയായിരുന്നു. ഭക്ഷണക്രമം പാലിക്കുന്നതിന്റെ ഭാഗമായാണ് രോഹിത് ചായ നിരസിച്ചത്. 2027 ലോകകപ്പ് ഉൾപ്പെടെ ലക്ഷ്യമിട്ട് ഫിറ്റ്‌നസ് നിലനിർത്താനായി രോഹിത് കർശനമായാണ് ഇപ്പോൾ ഡയറ്റ് പിന്തുടരുന്നത് എന്നാണ് റിപ്പോർട്ട്.