ഒരു കാലത്ത് തെന്നിന്ത്യയിലെ തിരക്കുള്ള നടിയായിരുന്നു മോഹിനി. പൂച്ചക്കണ്ണുകളുള്ള മോഹിനിയെ ആരാധിക്കുന്നവരും ഒരുപാടുണ്ടായിരുന്നു. തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച അവര്‍ 2011-ലാണ് അവസാനം അഭിനയിച്ചത്. എന്നിട്ടും അവരുടെ പല കഥാപാത്രങ്ങളും ഇപ്പോഴും ആരാധകരുടെ മനസിലുണ്ട്.
1991-ല്‍ തന്റെ 23-ാം വയസിലാണ് മോഹിനി വിവാഹിതയാകുന്നത്. കരിയറില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു അവര്‍ ഈ തീരുമാനമെടുത്തത്. അതിനുശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മോഹിനി പിന്നീട് ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. അടുത്തിടെ അവര്‍ തമിഴ് മാധ്യമം വികടന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹജീവിതത്തെ കുറിച്ചും വിഷാദ രോഗം മൂലം നേരിട്ട പ്രതിസന്ധികളെ കുറിച്ചും മനസ് തുറന്നു.
'വിവാഹശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ ഞാന്‍ വിഷാദത്തിലേക്ക് വീണുപോകുകയാണെന്ന് തിരിച്ചറിഞ്ഞു. എന്റെ ജീവിതത്തില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നിട്ടും വിഷാദ രോഗിയായി. ഒരു ഘട്ടത്തില്‍ ആത്മഹത്യക്കുപോലും ശ്രമിച്ചു. ഒന്നല്ല, ഏഴ് തവണ.'-മോഹിനി പറയുന്നു.
ആ കാലഘട്ടത്തില്‍ ഒരു ജ്യോത്സ്യനെ കണ്ടുമുട്ടിയ സംഭവവും മോഹിനി പങ്കുവെച്ചു. 'ആ സമയത്ത്, ആരോ എനിക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയതായി ഒരു ജ്യോത്സ്യന്‍ എന്നോട് പറഞ്ഞു. ആദ്യം ഞാനത് ചിരിച്ചുതള്ളി. എന്നാല്‍ പിന്നീട്, എന്തിനാണ് ഞാന്‍ ആത്മഹത്യയ്ക്ക് വരെ തുനിഞ്ഞതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു,' അവര്‍ പറയുന്നു.
വിശ്വാസത്തിലൂടെ തിരികെ പോരാടാന്‍ തുടങ്ങിയപ്പോഴാണ് ജീവിതത്തില്‍ വഴിത്തിരിവുണ്ടായതെന്ന് നടി പറഞ്ഞു. 'ആ തിരിച്ചറിവിന് ശേഷമാണ് ഞാന്‍ അതില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിച്ചു തുടങ്ങിയത്. എനിക്ക് യഥാര്‍ത്ഥത്തില്‍ ശക്തി നല്‍കിയത് എന്റെ ജീസസായിരുന്നു'' -മോഹിനി പറയുന്നു.
Content Highlights: mohini opens up about battling depression the dark phase she faced marriage
Published: 15 Sept 2025, 11:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented