വിശ്വസുന്ദരി മത്സരത്തിനിടെ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് ജമൈക്ക ഡോ. ഗബ്രിയേല്‍ ഹെന്റിയുടെ നില ഗുരുതരമായി തുടരുന്നു. തായ്‌ലന്‍ഡില്‍ നടന്ന മത്സരത്തിന്റെ പ്രാഥമിക റൗണ്ടിലാണ് അപകടമുണ്ടായത്. ഗബ്രിയേല്‍ വീഴുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

To advertise here,

Also Read: സുസ്മിതാ സെന്നിനോട് 1994-ൽ ചോദിച്ച അതേ ചോദ്യം; കിടിലന്‍ മറുപടി നൽകി ഇന്ത്യയുടെ വിശ്വസുന്ദരി മത്സരാർഥി മണികാ വിശ്വകര്‍മ | വീഡിയോ

മൂന്ന് ദിവസങ്ങള്‍ക്കിപ്പുറവും തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) തുടരുകയാണ് ഗബ്രിയേല്‍. പ്രതീക്ഷിച്ചത്ര ശുഭകരമല്ല കാര്യങ്ങള്‍ എന്ന് ഗബ്രിയേലയുടെ സഹോദരി ഡോ. ഫിലിഷ്യ ഹെന്റി സാമുവേല്‍സ് പറഞ്ഞു. മിസ് യൂണിവേഴ്‌സ് ജമൈക്കയ്ക്ക് ഏറ്റവും മികച്ച ചികിത്സയാണ് ആശുപത്രിയില്‍ ലഭിക്കുന്നതെന്നും ഫിലിഷ്യ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഫിലിഷ്യയും അമ്മയും തായ്‌ലാന്‍ഡിലാണുള്ളത്. തായ്‌ലാന്‍ഡിലെ പൗലോ റങ്‌സിറ്റ് ആശുപത്രിയിലാണ് ഗബ്രിയേല്‍ ചികിത്സയില്‍ കഴിയുന്നത്.

Don’t Miss: 'രൂപത്തിന്റെ പേരില്‍ ഞാന്‍ മാപ്പ് പറയില്ല'; ടോക്‌സിക് സൗന്ദര്യ സങ്കല്‍പ്പത്തിനെതിരെ ആഞ്ഞടിച്ച് മിസ് യൂണിവേഴ്‌സ് പാകിസ്താന്‍

കുറഞ്ഞത് ഏഴു ദിവസമെങ്കിലും ഗബ്രിയേല്‍ ഐസിയുവില്‍ തുടരണമെന്നാണ്ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ഗബ്രിയേലിന്റെ ആരോഗ്യനില വിദഗ്ധ ഡോക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഗബ്രിയേലിനായി പ്രാര്‍ഥിക്കണമെന്ന് മിസ് യൂണിവേഴ്സ് ജമൈക്ക ഓര്‍ഗനൈസേഷന്‍ എല്ലാവരോടും അഭ്യര്‍ഥിച്ചു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഗബ്രിയേലിനെ കുറിച്ച് തെറ്റായ വിവരങ്ങളും നെഗറ്റീവ് കമന്റുകളും പ്രചരിപ്പിക്കരുതെന്നും ഓര്‍ഗനൈസേഷന്‍ അഭ്യര്‍ഥിച്ചു.

മിസ് യൂണിവേഴ്‌സ് ജമൈക്ക വീണത് എങ്ങനെ?

തായ്​ലന്‍ഡിലെ പാക് ക്രെറ്റിലുള്ള ഇംപാക്റ്റ് അറീനയില്‍ ബുധനാഴ്ച നടന്ന ഈവനിംഗ് ഗൗണ്‍ റൗണ്ടിനിടെയാണ് അപകടമുണ്ടായത്. തിളക്കമുള്ള ഓറഞ്ച് ഗൗണ്‍ ധരിച്ച ഹെന്റി ആത്മവിശ്വാസത്തോടെ വേദിയിലൂടെ നടക്കുന്നതിനിടെ പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു.

ഇതോടെ കാണികള്‍ അമ്പരന്ന് എഴുന്നേറ്റു. മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് റൗള്‍ റോച്ചയും മിസ് യൂണിവേഴ്സ് തായ്ലന്‍ഡ് ഡയറക്ടര്‍ നവാത് ഇത്സാരഗ്രിസിലും ഉടന്‍ തന്നെ വേദിയില്‍ നിന്നിറങ്ങി സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിച്ചു.

Also Read: പൊളിറ്റിക്കൽ സയൻസും നൃത്തവും പ്രിയം, അറിയാം മിസ് യൂണിവേഴ്‌സ് ഇന്ത്യ മണികാ വിശ്വകര്‍മയെ

ഒരു നേത്രരോഗ വിദഗ്ധയും യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെസ്റ്റ് ഇന്‍ഡീസിലെ റെസിഡന്റുമാണ് 28-കാരിയായ ഹെന്റി. മിസ് യൂണിവേഴ്സ് ജമൈക്ക 2025 കിരീടം നേടിയ അവര്‍ തന്റെ 'സീ നൗ ഫൗണ്ടേഷനി'ലൂടെ കാഴ്ചാ പരിമിതിയുള്ളവര്‍ക്കുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രദ്ധേയയാണ്.