ഏപ്രില്‍ 29-നും മേയ് 30-നും ഇടയിലാണ് ചാറ്റുകൾ നടന്നതെന്ന് മേരി പറയുന്നു

മേരി ഡി'കോസ്റ്റ, സ്മൃതി മന്ദാനയും പലാഷ് മുഛലും | Photos: X
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം സ്മൃതി മന്ദാനയും സംഗീതസംവിധായകന്‍ പലാഷ് മുഛലും തമ്മിലുള്ള വിവാഹം മുടങ്ങിയതാണ് ഈ ദിവസങ്ങളിലെ 'ഹോട്ട് ടോപ്പിക്'. സ്മൃതിയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വിവാഹം നിര്‍ത്തിവെക്കുകയായിരുന്നു എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് പലാഷും മേരി ഡി'കോസ്റ്റ എന്ന യുവതിയും തമ്മിലുള്ള ബന്ധമാണ് വിവാഹം തടസപ്പെടാന്‍ കാരണമായതെന്ന അഭ്യൂഹം ശക്തമായി.
മേരി ഡി'കോസ്റ്റ പുറത്തുവിട്ട ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അഭ്യൂഹങ്ങള്‍ക്ക് ബലമേകി. ഇപ്പോഴിതാ വിവാദങ്ങളില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് മേരി ഡി'കോസ്റ്റ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ദീര്‍ഘമായ കുറിപ്പിലൂടെയാണ് മേരി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അറിയിച്ചത്. താന്‍ അടുത്തിടെ പോസ്റ്റ് ചെയ്ത ചാറ്റുകളെ കുറിച്ച് ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മേരിയുടെ പോസ്റ്റ് തുടങ്ങുന്നത്.
'ആദ്യം തന്നെ പറയട്ടെ, ആ ചാറ്റുകള്‍ നടന്നത് 2025 ഏപ്രില്‍ 29-നും മേയ് 30-നും ഇടയിലാണ്. ഒരു മാസം മാത്രം നീണ്ട ബന്ധം. ഞാന്‍ വളരെ വ്യക്തമായി പറയട്ടെ, ഞാന്‍ അയാളെ കണ്ടിട്ടേയില്ല, കൂടാതെ അയാളുമായി ഒരുതരത്തിലും ഞാന്‍ ഇടപെട്ടിട്ടുമില്ല. 'എന്തുകൊണ്ടാണ് ഇതിനെക്കുറിച്ചെല്ലാം ഇപ്പോള്‍ പറയുന്നത്?' എന്നാണ് ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ കഴിഞ്ഞ ജൂലായില്‍ തന്നെ ഞാന്‍ അയാളെ തുറന്നുകാട്ടിയിരുന്നു എന്നതാണ് സത്യം. പക്ഷേ ആ സമയത്ത് അവനെ ആര്‍ക്കും അറിയുമായിരുന്നില്ല. അതുകൊണ്ട് അന്നുപറഞ്ഞത് ആരും ശ്രദ്ധിച്ചില്ല.' -മേരി ഡി'കോസ്റ്റ പറഞ്ഞു.
'അതേക്കുറിച്ച് വീണ്ടും സംസാരിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല; 'കൊറിയോഗ്രാഫര്‍' കഥ പുറത്തുവരുന്നത് വരെ. ഒടുവില്‍ എന്റെ ഭാഗം പറയാനുള്ള ശരിയായ സമയം ഇതാണെന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്. ഞാന്‍ ആരാണെന്നതിനെ കുറിച്ചും ഒരുപാട് ആശയക്കുഴപ്പമുണ്ടായി. ഒരു കാര്യം ഞാന്‍ വ്യക്തമായി പറയട്ടെ, ഞാനൊരു കൊറിയോഗ്രാഫര്‍ അല്ല. അവന്‍ ചതി കാണിച്ചത് എനിക്കൊപ്പവുമല്ല. കാര്യങ്ങളൊക്കെ കുഴഞ്ഞുമറിയുന്നതുകൊണ്ടാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. ആളുകള്‍ തെറ്റായ കാര്യങ്ങള്‍ അനുമാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' -മേരി ഡി'കോസ്റ്റ തുടര്‍ന്നു.
'ഞാന്‍ ക്രിക്കറ്റ് കാണുന്നയാളാണ്. സ്മൃതി മന്ദാനയെ എനിക്ക് വളരെ ഇഷ്ടമാണ്. മറ്റൊരു സ്ത്രീയെയും ഞാന്‍ ഇതുപോലെ വേദനിപ്പിക്കില്ല. അതുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും സുതാര്യത വേണമെന്ന് എനിക്ക് തോന്നിയത്. എന്നാല്‍ ഇങ്ങനെയൊരു തിരിച്ചടി ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. എനിക്ക് എന്റെ അക്കൗണ്ട് പ്രൈവറ്റാക്കേണ്ടിവന്നു. കാരണം, സത്യസന്ധമായി പറയട്ടെ, വിദ്വേഷപ്രചാരണം കൈകാര്യം ചെയ്യാന്‍ എനിക്ക് കഴിയില്ലായിരുന്നു. കുറച്ചുപേര്‍ മാത്രമാണ് നെഗറ്റീവായി സംസാരിക്കുന്നത്. ഒരുപക്ഷേ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് അവര്‍ക്ക് അറിയാത്തതുകൊണ്ടാകും. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ എല്ലാവരും നല്ല മനുഷ്യരാണ്. ഒരിക്കല്‍ കൂടെ നിങ്ങളെയെല്ലാവരേയും ഞാന്‍ നന്ദിയും കടപ്പാടും അറിയിക്കുന്നു.'
'കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് എല്ലാ മാധ്യമങ്ങളോടും പേജുകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ദയവായി എന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. എന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടു. അതില്‍ പെട്ടുപോകരുതെന്നും ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.' -മേരി ഡി'കോസ്റ്റ പറഞ്ഞു.
വലിയ ചർച്ചയായതോടെ മേരി ഡി’കോസ്റ്റ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് പിൻവലിച്ചു.
Content Highlights: Mary D'Costa Breaks Silence on Smriti Mandhana-Palash Muchhal Row: 'I Am Not a Choreographer, Never Met Him'; Reveals Chat Timeline
Published: 27 Nov 2025, 05:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented