തൃശ്ശൂർ: വയനാട് ചൂരൽമല ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടമായ ശ്രുതി സുരേഷ് വിവാഹിതയായി. വയനാട് കളക്ടറേറ്റിലെ റവന്യൂ വകുപ്പ് ജീവനക്കാരനായ സന്ദീപ് ശങ്കരനാണ് വരൻ. ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ചായിരുന്നു വിവാഹം. ജീവിതത്തിൽ ഉണ്ടായ ദുരന്തങ്ങളെ അതിജീവിച്ചാണ് ഇപ്പോൾ പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നതെന്ന് ശ്രുതി പറഞ്ഞു.

To advertise here,

എല്ലാം മനസ്സിലാക്കി കൂടെ നിൽക്കുന്ന ഒരാളെയും പുതിയൊരു കുടുംബത്തെയുമാണ് ലഭിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിൽ തന്നോടൊപ്പം ഉറച്ചുനിന്ന കേരളത്തിലെ ജനങ്ങളോട് ശ്രുതി നന്ദി അറിയിച്ചു. എല്ലാ കാര്യങ്ങളിലും ശ്രുതിക്ക് കൂട്ടായി എപ്പോഴും ഒപ്പമുണ്ടാകുമെന്ന ഉറപ്പ് സന്ദീപും നൽകി. 

മുൻ മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വധൂവരന്മാർക്ക് ആശംസകൾ നേർന്നു. ഏറ്റവും അടുത്തറിയുന്ന ഒരാൾക്ക് സഹോദരിയെ ഏൽപ്പിച്ച ഒരു ആങ്ങളയുടെ സന്തോഷമാണ് തനിക്കെന്ന് കെ. രാജൻ പറഞ്ഞു.