
നിർമാതാവ് കണ്ണൻ രവിയുടെ മകൻ ദീപക് രവിയുടെ വിവാഹത്തിൽ വേടൻ സംഗീതപരിപാടി അവതരിപ്പിച്ചതിൽ വിവാദം. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വേടൻ പരിപാടിയിൽ പങ്കെടുത്തതാണ് വിവാദത്തിന് കാരണമായത്. ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ പ്രതികരണവുമായി രംഗത്തെത്തി.
വേടൻ പരിപാടിയിൽ പങ്കെടുത്തതിനെ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകനും സിനിമാ പ്രവർത്തകനുമായ എം. ഹരീഷ് രംഗത്തെത്തിയിരുന്നു. എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വേടൻ പരിപാടിയിൽ പങ്കെടുത്തതിനെ ചോദ്യം ചെയ്തായിരുന്നു വിമർശനം.
'മുൻ മന്ത്രി ദുരൈമുരുഗന്റെ കൊച്ചുമകൾ, ഡി.എം.കെ. എം.പി. കതിർ ആനന്ദിന്റെ മകൾ നിർമാതാവ് കണ്ണൻ രവിയുടെ മകനെയാണ് വിവാഹം ചെയ്യുന്നത്. കുടുംബങ്ങൾ തമ്മിലെ വിവാഹമാവേണ്ടിയിരുന്ന പരിപാടി യുവൻ ശങ്കർ രാജയുടെ സംഗീതപരിപാടിയായി മാറി. ഇതിൽ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വേടനും പങ്കെടുത്തു', എന്നാണ് ഹരീഷ് കുറിച്ചത്.
കുറിപ്പ് പങ്കുവെച്ച് പരിഹാസവുമായി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തി. 'ഞാനും കൂടെ അംഗമായ പൊതുഇടത്തിലാണ് വേടനെതിരായ ആരോപണം ആദ്യമായി പങ്കുവെച്ചത്. ഒരു സ്ത്രീ എന്നോട് മലയാളത്തിൽ പറഞ്ഞത് മറ്റൊരാൾ പരിഭാഷപ്പെടുത്തി എന്നെ അറിയിക്കുകയായിരുന്നു. കാർത്തിക്കിന് വേദികൾ ലഭിക്കാമെങ്കിൽ അതേ അളവുകോലുവെച്ച് വേടനുമാവാം', എന്നായിരുന്നു ചിന്മയിയുടെ പോസ്റ്റ്. നേരത്തെ ഗായകൻ കാർത്തിക്കിനെതിരായ ആരോപണത്തിൽ സിനിമാ ലോകത്തിന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയായിരുന്നു ചിന്മയിയുടെ പ്രതികരണം.
കണ്ണൻ രവിയുടെ മകൻ ദീപക് രവിയുടെ വിവാഹം ഞായറാഴ്ചയായിരുന്നു. ഡി.എം.കെ. എം.പി. ഡി.എം. കതിർ ആനന്ദിന്റെ മകൾ സെന്താമരൈ ആണ് വധു.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കണ്ണൻ രവി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ് കണ്ണൻ രവി. ജീവ നായകനായ, മലയാളി സംവിധായകൻ നിതീഷ് സഹദേവ് സംവിധാനം ചെയ്ത 'തലൈവർ തമ്പി തലമയിൽ (ടി.ടി.ടി)' എന്ന ചിത്രത്തിന്റെ നിർമാതാവാണ് കണ്ണൻ രവി. 'ടി.ടി.ടി'ക്ക് പുറമേ, 'രാവണകൂട്ടം', വിവാദമായ 'ടി.എൻ 2026' എന്നീ ചിത്രങ്ങളും നിർമിച്ചിട്ടുണ്ട്.
പിതാവിന്റെ നേതൃത്വത്തിലുള്ള കണ്ണൻ രവി ഗ്രൂപ്പിന്റെ ഭാഗമാണ് ദീപക് രവി. പുറത്തിറങ്ങാനിരിക്കുന്ന ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രം 'ടെക്‌സല'യുടെ സഹനിർമാതാവുമാണ് ദീപക്. ഡി.എം.കെ. ജനറൽ സെക്രട്ടറി ദുരൈ മുരുഗന്റെ കൊച്ചുമകളാണ് സെന്താമരൈ.
Content Highlights: Rapper Vedan's performance at producer Kannan Ravi's son Deepak Ravi's wedding has sparked a fresh controversy. Singer Chinmayi Sripaada and journalist M. Hareesh criticized the inclusion of Vedan, who faces sexual harassment allegations. Deepak Ravi tied the knot with Senthamarai, daughter of DMK MP Kathir Anand and granddaughter of DMK General Secretary Durai Murugan. Chinmayi reacted to the issue on social media, comparing Vedan being platformed to singer Karthik receiving opportunities despite allegations. Kannan Ravi Group has produced films like 'Thalaivar Thampi Thalamayil' and 'Ravanakootam', while Deepak is co-producing Aishwarya Rajinikanth's upcoming movie 'Texala'.
Published: 02 Nov 2026, 03:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented