അമേരിക്കന്‍ ഗായിക കാത്തി പെറിയും കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും  പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. നേരത്തേ തന്നെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും  ഇപ്പോള്‍ പ്രണയത്തിന് തെളിവാണെന്ന തരത്തില്‍ ചില ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. 40-കാരിയായ കാത്തി പെറിയും 53-കാരനായ ജസ്റ്റിന്‍ ട്രൂഡോയും ചുംബിക്കുന്നതിന്റേയും ആലിംഗനം ചെയ്യുന്നതിന്റേയും ചിത്രങ്ങളാണ് പുറത്തുവന്നത്.

To advertise here,

കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറയിലെ കടലില്‍ കാത്തി പെറിയുടെ യാട്ടിന്റെ ഡെക്കിലാണ് ഇരുവരും ആലിംഗനബദ്ധരായി നില്‍ക്കുന്നത്. കറുത്ത സിംഗിള്‍പീസ് സ്വിം സ്യൂട്ടാണ് കാത്തി ധരിച്ചത്. ജീന്‍സ് മാത്രമാണ് ട്രൂഡോയുടെ വേഷം. ഒരു ചിത്രത്തില്‍ കാത്തി പെറിയുടെ കവിളില്‍ ട്രൂഡോ ചുംബിക്കുന്നതും മറ്റൊന്നില്‍ ഇരുവരും ആലിംഗനം ചെയ്യുന്നതുമാണുള്ളത്.

Also Read: 'ഇവളില്ലാതെ ഒരുനിമിഷം എനിക്ക് ജീവിക്കാനാകില്ല'; ശോഭിതയുമായുള്ള പ്രണയകഥ പറഞ്ഞ് നാഗചൈതന്യ

തിമിംഗലങ്ങളെ കാണാനായി പോയ ഒരു ബോട്ടിനടുത്തേക്ക് യാട്ടിനെ അടുപ്പിച്ച് നിര്‍ത്തിയശേഷമാണ് കാത്തി പെറിയും ജസ്റ്റിന്‍ ട്രൂഡോയും കെട്ടിപ്പിടിച്ചതും ചുംബിച്ചതുമെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ ഡെയ്‌ലി മെയിലിനോട് പറഞ്ഞു. കാത്തി പെറി ആര്‍ക്കൊപ്പമാണുള്ളത് എന്ന് ആദ്യം മനസിലായില്ലാ എന്നും പിന്നീട് അയാളുടെ കൈയിലെ ടാറ്റൂ കണ്ടപ്പോഴാണ് അത് ട്രൂഡോ ആണെന്ന് മനസിലായത് എന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജൂലായില്‍ ഇരുവരും ഒന്നിച്ച് ഡിന്നര്‍ കഴിക്കാന്‍ പോയതോടെയാണ് പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തുടങ്ങിയത്. കാനഡയിലെ മൊണ്‍ട്രിയലില്‍ വെച്ചായിരുന്നു ഇവരുടെ 'ഡിന്നര്‍ ഡേറ്റ്'. പിന്നീട് കാനഡയില്‍ തന്നെ കാത്തി പെറിയുടെ സംഗീതപര്യടനത്തിലും ട്രൂഡോ പങ്കെടുത്തു.

Don’t Miss: പ്രണയം പരസ്യമാക്കി ഹാര്‍ദിക് പാണ്ഡ്യ? 24-കാരി മോഡലുമായി വിമാനത്താവളത്തില്‍ ഒന്നിച്ചെത്തി; ആരാണ് മഹികാ ശര്‍മ?

ഏഴുവര്‍ഷത്തോളം ഒന്നിച്ചുണ്ടായിരുന്ന ഒര്‍ലാന്‍ഡോ ബ്ലൂമുമായുള്ള ബന്ധം കഴിഞ്ഞ ജൂണിലാണ് കാത്തി പെറി അവസാനിപ്പിച്ചത്. ഇരുവര്‍ക്കും ഡെയ്‌സി ഡവ് എന്ന മകളുണ്ട്.

2023-ല്‍ കനേഡിയന്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ട്രൂഡോയും ഭാര്യ സോഫി ഗ്രിഗറിയും വിവാഹമോചിതനാകുന്നത്. 2005-ലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്.