രാഷ്ട്രീയ പരിഹാസങ്ങളായിരുന്നു ദിപ്കെയുടെ ഓരോ മറുപടികളും

ന്യൂഡൽഹി: ബിജെപി നേതാക്കൾക്ക് രസകരമായ ഡേറ്റിങ് ഉപദേശങ്ങളുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്‌കെ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് പ്രമുഖ ബിജെപി നേതാക്കൾക്ക് അദ്ദേഹം ‘ഡേറ്റിങ് ഉപദേശങ്ങൾ’ നൽകിയത്. 'ആസ്‌ക് മി എ ക്വസ്റ്റ്യൻ' പോസ്റ്റിന് മറുപടിയായി ഫോളോവർമാർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായായിരുന്നു ദിപ്‌കെയുടെ ഡേറ്റിങ് ഉപദേശങ്ങൾ.
രാഷ്ട്രീയ പരിഹാസങ്ങളായിരുന്നു ദിപ്കെയുടെ മറുപടികൾ. 'മോദിജിക്കുള്ള ഡേറ്റിങ് ഉപദേശം എന്താണ്?' എന്നായിരുന്നു ഒരാൾ ചോദിച്ചത്. 'ഇതും നെഹ്‌റുവിന്റെ തെറ്റാണ്' എന്ന് തുടങ്ങുന്നല്ലാത്ത പിക്കപ്പ് ലൈനുകൾ ഉപയോഗിച്ച് ശ്രമിക്കൂ എന്നാണ് അഭിജീത്ത് ദിപ്‌കെ മോദിക്കുള്ള ഡേറ്റിങ് ഉപദേശമായി മറുപടി നൽകിയത്.
അമിത് ഷായ്ക്കുള്ള ഡേറ്റിങ് അഡൈ്വസ് എന്താണ് എന്നായിരുന്നു മറ്റൊരു ചോദ്യം. 'മറ്റൊരാളുടെ പങ്കാളിയെ അടിച്ചുമാറ്റരുത്' എന്നായിരുന്നു ഇതിനുള്ള ദിപ്‌കെയുടെ മറുപടി. മറ്റ് പാർട്ടികളിൽ നിന്ന് എംപിമാരെയും എംഎൽഎമാരെയും മറുകണ്ടം ചാടിച്ച് ബിജെപിയിലെത്തിക്കുന്നതിനെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു സിജെപി സ്ഥാപകൻ.
ധനമന്ത്രി നിർമലാ സീതാരാമന്റെ ഊഴമായിരുന്നു അടുത്തത്. അവരുടെ (ഡേറ്റിങ് പങ്കാളിയുടെ) പേഴ്‌സിൽ തൊടാൻ പാടില്ല എന്നായിരുന്നു ധനമന്ത്രിക്കുള്ള അഭിജീത്ത് ദിപ്‌കെയുടെ ഡേറ്റിങ് ഉപദേശം.
Content Highlights: Cockroach Janta Party (CJP) founder Abhijeet Dipke shared satirical dating advice for senior BJP leaders, including Narendra Modi, Amit Shah, and Nirmala Sitharaman, through interactive responses on Instagram.
Published: 23 Sept 2026, 09:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented