
ഹാർദിക് പാണ്ഡ്യയും മഹികാ ശർമയും മുംബൈ വിമാനത്താവളത്തിൽ ഒന്നിച്ചെത്തിയപ്പോൾ, ഹാർദികും മഹികയും മാലദ്വീപിൽ | Photos: instagram
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ മോഡലും നടിയുമായ നടാഷാ സ്റ്റാന്‍കോവിച്ചും വിവാഹമോചിതരായത് കഴിഞ്ഞവര്‍ഷമാണ്. ഇതിനുശേഷം ഹാര്‍ദികിന്റെ പ്രണയത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം വ്യക്തത ഇല്ലാത്ത കേവലം ഊഹാപോഹങ്ങള്‍ മാത്രമായിരുന്നു.
മോഡലായ മഹികാ ശര്‍മയുടെ പേരാണ് ഹാര്‍ദികിനൊപ്പം ഏറ്റവും കൂടുതലായി കേട്ടത്. ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളാണ് മഹിക-ഹാര്‍ദിക് പ്രണയത്തിന് അടിസ്ഥാനമായി സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. ദുബായില്‍ നടന്ന ഏഷ്യാകപ്പിലെ ഇന്ത്യാ-പാകിസ്താന് മത്സരം കാണാനും മഹിക ഗാലറിയില്‍ ഉണ്ടായിരുന്നു. കൂടാതെ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോ ചെയ്യുന്നതിന്റെ സ്ക്രീന്‍ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഏറെക്കുറെ സ്ഥിരീകരിക്കാവുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുംബൈ വിമാനത്താവളത്തില്‍ മഹികയും ഹാര്‍ദികും ഒന്നിച്ചെത്തുന്ന ദൃശ്യങ്ങളാണ് പാപ്പരാസികള്‍ക്ക് കിട്ടിയത്. വെള്ളിയാഴ്ച അതിരാവിലെയാണ് ഇരുവരും ഒരേ കാറില്‍ എത്തിയത്. ഉടന്‍ പാപ്പരാസികള്‍ ഇരുവര്‍ക്കും ചുറ്റും കൂടി. ഈ സമയത്ത് ഹാര്‍ദിക് മഹികയോട് കാണിച്ച കരുതലും സംരക്ഷണ മനോഭാവവുമെല്ലാമാണ് അഭ്യൂഹങ്ങള്‍ക്ക് കരുത്തേകിയത്.
ചോദ്യങ്ങളോട് പ്രതികരിക്കാനോ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യാനോ ഇരുവരും തയ്യാറായില്ല. അതേസമയം ഇരുവരും വിമാനത്താവളത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടര്‍ന്നു. ഇരുവരും തമ്മില്‍ നല്ല ചേര്‍ച്ചയാണെന്നും പ്രണയം ഔദ്യോഗികമായി പ്രഖ്യാപിക്കാനായി കാത്തിരിക്കുകയാണെന്നുമെല്ലാമാണ് ആരാധകര്‍ കമന്റ് ചെയ്തത്.
മഹികയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങളാണ് ഹാര്‍ദിക് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ഹാര്‍ദിക് മഹികയുടെ തോളിലൂടെ കൈയിട്ട് ചേര്‍ത്ത് പിടിച്ചുകൊണ്ട് കടലിലേക്ക് നോക്കിനില്ക്കുന്ന ചിത്രമാണ് ഇതിലൊന്ന്.
Don’t Miss: 'ഇവളില്ലാതെ ഒരുനിമിഷം എനിക്ക് ജീവിക്കാനാകില്ല'; ശോഭിതയുമായുള്ള പ്രണയകഥ പറഞ്ഞ് നാഗചൈതന്യ
ആരാണ് മഹികാ ശര്‍മ?
മോഡലും അഭിനേത്രിയുമാണ് 24-കാരിയായ മഹികാ ശര്‍മ. 'ഇന്റു ദി ഡസ്ക്', വിവേക് ഒബ്റോയ് നായകനായ 'പിഎം നരേന്ദ്ര മോദി' എന്നി ചിത്രങ്ങളില്‍ അഭിനയിച്ച മഹിക തനിഷ്ക്, വിവോ, യൂനിക്ലോ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലാണ്. മനീഷ് മല്‍ഹോത്ര, അനിത ഡോങ്ഗ്രെ, റിതു കുമാര്‍, തരുണ്‍ താഹിലിയാനി, അമിത് അഗര്‍വാള്‍ തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഡിസൈനര്മാര്ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Also Read: ശുഭ്മാന്‍ ഗില്ലും ബോളിവുഡ് താരവും പ്രണയത്തിന്റെ ബൗണ്ടറിയിലോ? ആരാണ് അവ്നീത് കൗര്‍?
ന്യൂഡല്‍ഹിയിലെ നേവി ചില്‍ഡ്രന്‍ സ്കൂളിലാണ് മഹിക പഠിച്ചത്. ഗുജറാത്തിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇക്കണോമിക്സ് ആന്‍ഡ് ഫിനാന്‍സില്‍ ബിരുദം നേടിയ മഹീക, യുഎസിലെ മേരിലാന്‍ഡില്‍ നിന്ന് കമ്മ്യൂണിറ്റി സൈക്കോളജിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്ലെ, ഗ്രാസിയ തുടങ്ങിയ പ്രമുഖ മാഗസിനുകളുടെ കവറില്‍ പ്രത്യക്ഷപ്പെട്ട മഹിക മോഡല്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും നേടിയിട്ടുണ്ട്.
Content Highlights: Hardik Pandya makes first public appearance with rumoured girlfriend Mahieka Sharma, share photos with her on social media
Published: 11 Oct 2025, 11:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented