ബോളിവുഡിലെ മുന്‍നിരനായികമാരില്‍ ഒരാളാണ് കരീന കപൂര്‍. ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികയായ കരീനയുമായി മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് നടത്തിയ സംഭാഷണത്തിലെ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ മാതാപിതാക്കളായ രണ്‍ധീര്‍ കപൂറിനെയും ബബിതാ കപൂറിനേയും കുറിച്ചാണ് കരീന സംസാരിച്ചത്. നിയമപരമായി വിവാഹമോചിതരായിരുന്നില്ല എങ്കിലും 1988 മുതല്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്ന തന്റെ മാതാപിതാക്കൾ വീണ്ടും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയതിന്റെ കാരണം കരീന വെളിപ്പെടുത്തി. 

To advertise here,

Don't Miss: ആഞ്ജലീന ജോളിയുമായുള്ള 682 കോടിയുടെ വിവാഹമോചനം: ഇതൊന്നും വലിയ കാര്യമല്ലെന്ന് ബ്രാഡ് പിറ്റ്

കരിഷ്മയ്ക്കും എനിക്കും നല്ലകാലം തിരികെ വരുന്നത് പോലെയുള്ള ഒന്നായിരുന്നു ഇത്. ദൈവീകമായ ഇടപെടല്‍ എന്ന് പറയാം. വ്യക്തികളെന്ന നിലയില്‍ അവര്‍ രണ്ടുപേരും അടിപൊളിയാണ്. ഞാന്‍ ജീവിതത്തില്‍ എന്ത് ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോഴും അതിനെ പിന്തുണച്ചയാളാണ് എന്റെ പിതാവ്.' -കരീന പറയുന്നു. 

'വര്‍ഷങ്ങള്‍ നീണ്ട വേര്‍പിരിഞ്ഞ ജീവിതത്തിന് ശേഷം വാര്‍ധക്യകാലത്ത് ഒന്നിച്ച് സമയം ചെലവഴിക്കാന്‍ അവര്‍ തീരുമാനിച്ചു. കാരണം, അവര്‍ ഒന്നിച്ചാണ് ജീവിതം തുടങ്ങിയത്. അവര്‍ ജീവിതം തുടങ്ങിയ ഇടത്തേക്ക് തന്നെ തിരികെയെത്തണമെന്ന് ആഗ്രഹിച്ചു. അതാണ് അവർ വീണ്ടും ഒന്നിച്ച് ജീവിക്കാൻ കാരണം' -കരീന തുടര്‍ന്നു. 

Also Read: 'വിവാഹം വളരെ കഠിനമാണ്'; ഒടുവിൽ ബരാക്ക് ഒബാമയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി മിഷേല്‍

'കുടുംബത്തിലെ പ്രതിബന്ധങ്ങള്‍ മറികടന്ന് തന്നെ സിനിമയിലെത്താന്‍ സഹായിച്ചത് അമ്മയാണ്. അങ്ങനെ കുടുംബത്തില്‍ നിന്ന് ആദ്യമായി സിനിമയിലെത്തിയ ആളാണ് ഞാന്‍. അക്കാര്യത്തില്‍ അച്ഛനും അമ്മയുടെ നിലപാടിനോട് യോജിച്ചിരുന്നു. ലോകത്ത് എല്ലാവര്‍ക്കും അവരുടെ മാതാപിതാക്കളാണ് ഏറ്റവും മികച്ച മാതാപിതാക്കള്‍. അതുപോലെ എന്റെ മാതാപിതാക്കളാണ് ലോകത്തെ ഏറ്റവും മികച്ച മാതാപിതാക്കള്‍.' -കരീന പറഞ്ഞു. 

Don't Miss: ശുഭ്മാന്‍ ഗില്ലും ബോളിവുഡ് താരവും പ്രണയത്തിന്റെ ബൗണ്ടറിയിലോ? ആരാണ് അവ്‌നീത് കൗര്‍?

സംഗം എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് രണ്‍ധീര്‍ കപൂറും ബബിതയും പ്രണയത്തിലാകുന്നത്. 1971-ലാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നീട് 1988-ല്‍ ബബിത സ്വന്തം വീട്ടിലേക്ക് തിരികെ പോകുകയായിരുന്നു. 'അമിതമായി മദ്യപിച്ച് വീട്ടില്‍ വൈകിയെത്തുന്നയാളാണ് ഞാനെന്നാണ് ബബിത പറഞ്ഞിരുന്നത്. അതവള്‍ക്ക് ഇഷ്ടമല്ലായിരുന്നു. അവള്‍ക്കിഷ്ടമുള്ളതുപോലെ ജീവിക്കാന്‍ ഞാനും തയ്യാറായിരുന്നില്ല. ഞങ്ങളുടെ രണ്ട് മക്കളെ അവള്‍ വളരെ നന്നായി തന്നെ വളര്‍ത്തി.' -വിവാഹജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് പിന്നീട് രണ്‍ധീര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത് ഇങ്ങനെയാണ്. വേര്‍പിരിഞ്ഞ് ജീവിച്ചെങ്കിലും ഒരിക്കലും നിയമപരമായ വിവാഹമോചനത്തിലേക്ക് ഇവര്‍ പോയിരുന്നില്ല.  

Also Read: 'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, രാത്രിക്കുരാത്രി വീട് മാറി' -സോഹ അലി ഖാൻ