കുഞ്ഞുപിറന്നതിന് ശേഷം സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ലൈംഗിക ജീവിതം പുനഃരാരംഭിക്കുന്നത് സംബന്ധിച്ചും തുറന്ന് പറഞ്ഞ് ബോളിവുഡ് താരം കല്‍ക്കി കൊച്‌ലിന്‍. 

To advertise here,

വളരെ സെന്‍സിറ്റീവ് ആയ ഇത്തരം സമയത്ത് ആശയവിനിമയത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ കല്‍ക്കി തന്റെ പങ്കാളിയുടെ ക്ഷമയ്ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

'അവന്‍ വളരെ മനസ്സിലാക്കുന്നവനായിരുന്നു... ഒരുപാട് മുറിവുകളുണ്ടായി. തുന്നലുണ്ടായി, ആരും ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. പ്രസവാനന്തരം മാത്രമല്ല, നമ്മള്‍ സംസാരിക്കേണ്ട കാര്യമാണിത്, കാരണം പ്രസവിച്ച ശേഷവും എനിക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പോയി ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു'  കല്‍ക്കി പറഞ്ഞു.

പ്രസവശേഷം സ്വകാര്യ ഭാഗത്തേക്ക് നോക്കാന്‍ പോലും കഴിയുമായിരുന്നില്ല. അത്രയ്ക്കും കഠിനമായിരുന്നു. ലൈംഗികതയിലേക്ക് മടങ്ങുന്നത് വേദനാജനകമായിരുന്നു, എനിക്ക് വേണ്ടെന്ന് പറയാനും വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും കല്‍ക്കി പറഞ്ഞു. നടിയും ട്രാവല്‍ വ്‌ളോഗറുമായ ഷെനാസ് ട്രഷറിയുമായി നടത്തിയ കാന്‍ഡിഡ് ഇന്റര്‍വ്യൂവിലാണ് കല്‍ക്കിയുടെ തുറന്നുപറച്ചില്‍.

പ്രസാവനന്തരം ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണമാണെങ്കിലും, വളരെ അപൂര്‍വമായിട്ട് മാത്രമേ ആളുകള്‍ ഇത്തരം തുറന്ന് പറച്ചിലുകള്‍ നടത്താറുള്ളൂ. പ്രസാവനന്തരം സ്ത്രീകള്‍ക്ക് ഏതെല്ലാം രീതിയിലുള്ള പിന്തുണ വേണമെന്ന ആവശ്യകത സംബന്ധിച്ച് ഇത്തരം തുറന്ന് പറച്ചിലുകള്‍ സഹായകരമാകുമെന്നാണ് കല്‍ക്കിയുടെ പക്ഷം.