സ്ത്രീകളുടെ ജീവിതത്തിൽ ഏറെ സന്തോഷം നൽകുന്ന നിമിഷങ്ങളിലൊന്നാണ് അമ്മയാവുന്നത്. അതോടൊപ്പം തന്നെ പല സ്ത്രീകളും കടുത്ത മാനസികസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടവുമാണിത്. മകൾ നൈസ ജനിച്ചതിനുശേഷം താൻ ജീവിതത്തിൽ ചില അതിർവരമ്പുകൾ സൃഷ്ടിച്ചതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം കജോൾ.
മകൾ ജനിച്ചതിനുശേഷമുള്ള ആറുമാസം തനിക്ക് ഭ്രാന്തുപിടിച്ചതുപോലെയുള്ള അവസ്ഥയായിരുന്നുവെന്ന് കജോൾ പറഞ്ഞു. മകളുണ്ടായപ്പോൾ കരൺ ജോഹർ, മനീഷ് മൽഹോത്ര ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്കുള്ള തന്റെ ആദ്യസന്ദേശം നിങ്ങൾക്കെന്നോട് സ്നേഹമുണ്ടെങ്കിൽ, അടുത്ത ആറുമാസത്തേക്ക് വെറുതെ വിടണം എന്നായിരുന്നു. കാണാൻ വരികയോ, ഹലോ പറയുകയോ ചെയ്യരുതെന്നും തനിക്ക് അവരെ കാണേണ്ടെന്ന് പറഞ്ഞുവെന്നും കജോൾ പറഞ്ഞു.
എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന ചോദ്യത്തിന്, ‘’ഞാൻ അങ്ങനെയാണ്, എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു, ഇതൊന്ന് ശരിയാക്കിയെടുക്കണമായിരുന്നു’’.- എന്നായിരുന്നു കജോളിന്റെ മറുപടി.
അമ്മമാർക്ക് വേണം കരുതൽ
അമ്മമാർ അതിരുകൾ നിശ്ചയിക്കേണ്ടതിന്റെയും കുഞ്ഞിനൊപ്പം സ്വന്തം സമയം കണ്ടെത്തുന്നതിന്റെയും പ്രാധാന്യം വിദഗ്ധർ ആവർത്തിച്ചു പറയുന്നുണ്ട്. വിശ്രമത്തിനും കുഞ്ഞുമായി ആത്മബന്ധം സ്ഥാപിക്കുന്നതിനും ശാരീരികമായ വീണ്ടെടുപ്പിനും ഈ സമയം അത്യന്താപേക്ഷിതമാണ്. ശാരീരികവും വൈകാരികവുമായ വലിയ മാറ്റങ്ങളുടെ ഈ സമയത്ത് കൃത്യമായ അതിരുകൾ നിശ്ചയിക്കുന്നത് മാനസികസമ്മർദം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സ്വയം പരിചരണവും പ്രധാന കാര്യമാണ്. ഇതുവഴി സ്ത്രീകൾക്ക് കൂടുതൽ ഊർജസ്വലരാകാനും സന്തോഷവതികളായ അമ്മമാരാകാനും സാധിക്കും.
എങ്കിലും ഇക്കാലയളവിൽ സുഹൃത്തുക്കൾക്കും കുടുംബത്തിനും ചെയ്യാനേറെയുണ്ട്. പ്രസവശേഷമുള്ള അമ്മമാരുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കാനും ദൈനംദിന ജോലികളിൽ സഹായിക്കാനും കുഞ്ഞിനെ നോക്കാനും അവർക്ക് അമ്മമാരെ സഹായിക്കാനാവും. അമ്മയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുക, സ്വന്തമായി സമയം അനുവദിക്കുക, ആവശ്യത്തിന് നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവ അത്യാവശ്യമാണ്.
Content Highlights: Maternal Mental Health: Kajol’s Viral Advice and Expert Tips on Postpartum Recovery
Published: 21 Feb 2026, 06:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented