എന്താ പേര് എന്ന് ചോദിക്കുമ്പോള്‍ പിക്കാച്ചു എന്ന് ഉത്തരം പറയുന്ന ഒരു കുട്ടിയെ ഓര്‍ത്തുനോക്കൂ. എന്തുരസമായിരിക്കും അല്ലേ? ജപ്പാന്‍കാരുടെ ഈ ആസ്വാദനം ഇനി അധികമുണ്ടാവില്ല. കുട്ടികള്‍ക്ക് അങ്ങനെയുള്ള 'കിരാകിരാ'(മിന്നിത്തിളങ്ങുന്നത്) പേരൊന്നും ഇടേണ്ടെന്ന് രാജ്യത്തെ അച്ഛനമ്മമാരോട് പറഞ്ഞിരിക്കുകയാണ് ജപ്പാന് ഭരണകൂടം.
തങ്ങളുടെ കുട്ടികള്‍ക്ക് ക്രിയാത്മകമായ പേരുവേണമെന്ന് നിര്ബന്ധമുള്ളവര് ചില രസികന്‍ പേരുകള്‍ തിരഞ്ഞെടുക്കും. 'പിക്കാച്ചു', 'കിറ്റിചാന്' എന്നിങ്ങനെ പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേരുകളാണ് കൂടുതലും. ചൈനീസ് ഭാഷയില്‍നിന്ന് ഉരുത്തിരിഞ്ഞ കഞ്ചി എന്ന അക്ഷരങ്ങള്‍ ഉപയോഗിച്ച് ജാപ്പനീസ് ഭാഷയില്‍ നടത്തുന്ന ഇത്തരം പേരിടലുകളെയാണ് 'കിരാകിരാ' എന്ന് അധികാരികള്‍ വിളിച്ചത്.
കഞ്ചി ഉപയോഗിച്ചുള്ള പേരിന്റെ കൃത്യമായ ഉച്ചാരണം അധികാരികളെ മതാപിതാക്കള്‍ അറിയിച്ചിരിക്കണം. ജാപ്പനീസില്‍ അത് അസാധാരണമോ അനുചിതമോ ആണെങ്കില്‍ പേര് മാറ്റേണ്ടിവരും. കാരണം, എങ്ങനെ ഉച്ചരിക്കണമെന്ന് മനസ്സിലാകാത്ത ചില പേരുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കുമൊക്കെ കൊടുക്കുന്ന തലവേദന ചില്ലറയല്ലത്രേ.
Content Highlights: japan outlaws pikachu and other unusual baby names
Published: 28 May 2025, 10:01 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented