വാശിയും കുസൃതിയും പോലെ തന്നെ പിണക്കവും കുട്ടികളുടെ ഒരു പൊതുസ്വഭാവമാണ്. എന്തിനും ഏതിനും പിണങ്ങുന്ന കുട്ടികളുണ്ട്. മുഖംവീർപ്പിച്ച് നിസ്സഹകരണം വ്യക്തമാക്കുന്ന ഇക്കൂട്ടരെ അനുനയിപ്പിച്ചെടുക്കാൻ ചില്ലറ പാടുപെടേണ്ടി വരാറുണ്ട്. ശ്രദ്ധിക്കാം ചില കാര്യങ്ങൾ

To advertise here,
  • കുട്ടികളുടെ കുസൃതി അതിരുകടക്കുമ്പോൾ അവരോട് പിണക്കം നടിക്കുന്നവരാണ് മിക്ക രക്ഷകർത്താക്കളും. മുതിർന്നവരുടെ ഈ സ്വഭാവം കുഞ്ഞുങ്ങളും അനുകരിക്കാൻ ഇടയുണ്ട്. അതുകൊണ്ട് ആ പതിവ് തീർച്ചയായും ഉപേക്ഷിക്കുക. ഒരു കാര്യത്തിനും കുഞ്ഞുങ്ങളോട് മുഖം വീർപ്പിക്കാതിരിക്കുക.
  • ഇഷ്ടക്കേടുകളോട് പിണക്കത്തിലൂടെ പ്രതികരിക്കാറുള്ളവരാണ് കുരുന്നുകൾ. അവരുടെ ഈ ശീലത്തിനാണ് മാറ്റം വേണ്ടത്. ഇഷ്ടാനിഷ്ടങ്ങൾ വ്യക്തമായി തുറന്നു പറയാൻ പ്രാപ്തിയുള്ളവരായി അവരെ വളർത്തുക. എതിർപ്പുകളും അനിഷ്ടങ്ങളും പറഞ്ഞു തീർക്കാനുള്ളതാണെന്നും പിണക്കമായി മനസ്സിൽ കൊണ്ടു നടക്കാനുള്ളതല്ലെന്നും മനസ്സിലാക്കിക്കൊടുക്കാം.
  • ചില കുട്ടികളുടെ പിണക്കം പെട്ടെന്ന് മാറും. ചിലരാവട്ടെ അത് തുടർന്നുകൊണ്ടുപോകും. പ്രശ്നം എന്തുതന്നെയായാലും തുറന്നു സംസാരിക്കാൻ അവരെ പ്രാപ്തരാക്കുക പ്രധാനമാണ്. കഥകളിലൂടെയും പാട്ടുകളിലൂടെയുമൊക്കെ പിണക്കം ഒരു ചീത്തശീലമാണെന്ന തിരിച്ചറിവ് കുഞ്ഞുങ്ങളിൽ ഉണ്ടാക്കിയെടുക്കണം.
  • ഇഷ്ടാനിഷ്ടങ്ങളെ പോസിറ്റീവായി നോക്കിക്കാണാനുള്ള കഴിവ് നല്ല വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. ആ സവിശേഷത കുട്ടികളിൽ വളർത്തിയെടുക്കുകതന്നെ വേണം.