കഴിഞ്ഞ ദിവസമാണ് അബുദാബിയിൽ ഐഫ പുരസ്‌കാരച്ചടങ്ങ് നടന്നത്. ജവാനിലെ അഭിനയത്തിന് മികച്ച നടനായി ഷാരൂഖ് ഖാനേയും മിസ്സ് ചാറ്റർജി vs നോർവേ എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖർജിയെ മികച്ച നടിയായും തെരഞ്ഞെടുത്തിരുന്നു. എന്നാൽ ചടങ്ങിനിടെ ഷാരൂഖിന്റെ ഒരു പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

To advertise here,

പുരസ്‌കാരച്ചടങ്ങിന്റെ അവതാരകൻ കൂടിയായിരുന്ന ഷാരൂഖ് നടി റാണി മുഖർജി സാരിയിൽ ചവിട്ടി വീഴാതെ അവരെ സംരക്ഷിക്കുകയായിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാൻ  വേദിയിലെത്തിയപ്പോൾ സംവിധായകൻ കരൺ ജോഹറെ ആശ്ലേഷിച്ച് മൈക്കിന് അടുത്തേക്ക് നടക്കുകയായിരുന്നു റാണി. ഇതിനിടയിൽ അവർ സാരിയുടെ പല്ലു (മുന്താണി) വിൽ ചവിട്ടി വീഴുമെന്ന് ഷാരൂഖിന് തോന്നി. ഉടനെത്തന്നെ ഷാരൂഖ് പല്ലു കൈയിലെടുത്തു. 

ഈ വീഡിയോ ഐഫ അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. 2.9 കോടി ആളുകളാണ് വീഡിയോ കണ്ടത്. 11 ലക്ഷത്തോളം പേർ ലൈക്കും ചെയ്തിട്ടുണ്ട്. ഇതിന് താഴെ നിരവധി പേരാണ് കിങ് ഖാനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ഇത്ര വലിയ സൂപ്പർ സ്റ്റാറായിട്ടും എന്തൊരു ലാളിത്യമാണെന്നും സ്ത്രീകളെ എപ്പോഴും ബഹുമാനിക്കുന്ന വ്യക്തിയാണ് ഷാരൂഖെന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. ഇതാണ് യഥാർഥ ജെന്റിൽമാൻ എന്നും ഷാരൂഖിനെപ്പോലെ മറ്റൊരാളില്ലെന്നും ആളുകളുടെ കമന്റുകളിലുണ്ട്.