ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. ഇതിന് പിന്നാലെ ഇരുവുരം സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മുത്തച്ഛനായതിന്റെ സന്തോഷം അനില്‍ കപൂറും ആരാധകരെ അറിയിച്ചിരുന്നു.

To advertise here,

ഇപ്പോഴിതാ കുഞ്ഞിനെ ആദ്യമായി കണ്ടപ്പോഴുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സോനത്തിന്റെ സഹോദരി റിയ കപൂര്‍. കുഞ്ഞിനെ കണ്ട് കണ്ണീരൊപ്പുന്ന റിയയെ ചിത്രങ്ങളില്‍ കാണാം. ഒപ്പം മനോഹരമായൊരു കുറിപ്പും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'റിയ മാസി ഓക്കെയല്ല. ഈ ക്യൂട്ട്‌നെസ് പ്രതീക്ഷിച്ചതിലും അപ്പുറമാണ്. ഈ നിമിഷം സ്വപ്‌നസമാനമാണ്. ധീരയായ അമ്മ സോനം കപൂറിനേയും സ്‌നേഹസമ്പന്നയായ അച്ഛന്‍ ആനന്ദ് അഹൂജയേയും ഞാന്‍ സ്‌നേഹിക്കുന്നു. പുതിയ മുത്തശ്ശി സുനിതാ കപൂറിനേയും പ്രത്യേകം പരാമര്‍ശിക്കുന്നു.' റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

നിരവധി പേര്‍ ഈ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. മലൈക അറോറ, കരിഷ്മ കപൂര്‍, അമൃത അറോറ തുടങ്ങിയവരെല്ലാം സോനത്തിനും ആനന്ദിനും ആശംസ അറിയിച്ചു. 

2018-ലാണ് സോനം കപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പിന്നീട് ഇരുവരും ലണ്ടനിലേക്ക് താമസം മാറി. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ചിത്രീകരിച്ച 'ബ്ലൈന്‍ഡ്' എന്ന ചിത്രമാണ് സോനത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.