കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുമ്പോള്‍ പോലും അത് മറച്ചുവെച്ച് തൊഴിലിടത്ത് പോസിറ്റീവായി പെരുമാറാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകുന്നുണ്ടോ? എന്നാല്‍ ഓര്‍ത്തോളൂ, നിങ്ങള്‍ 'പ്ലസന്റീയിസ' (pleasanteesim) ത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
കോര്‍പറേറ്റ് തൊഴില്‍മേഖലയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ പ്രവണതയാണ് പ്ലസന്റീയിസം. യഥാര്‍ഥ വൈകാരികാവസ്ഥ എന്തുതന്നെയായാലും അത് പുറമേ കാണിക്കാതെ, 'കപടമായ പ്രസന്നഭാവം' (fake positive attitude) പ്രകടിപ്പിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകുന്നതിനെയാണ് 'പ്ലസന്റീയിസം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ടീം മീറ്റിങ്ങുകളില്‍ ഇല്ലാത്ത ആവേശം കൃത്രിമമായി പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതരാകുക, വ്യക്തിപരമായോ തൊഴില്‍പരമോ ആയ സമ്മര്‍ദമുണ്ടെങ്കിലും സാമൂഹ്യമായ ഇടപടലുകൾ നടത്താൻ നിർബന്ധിതമാകുക, വിര്‍ച്വലി എല്ലായ്‌പ്പോഴും ലഭ്യമായിരിക്കേണ്ടിവരിക തുടങ്ങിവയാണ് പ്ലസന്റീയിസത്തിന് വിധേയമാകുമ്പോള്‍ ജീവനക്കാരന് ചെയ്യേണ്ടിവരുന്നത്.
ഇത്തരത്തില്‍ തുടര്‍ച്ചയായി പ്രസന്നത അഭിനയിക്കേണ്ടിവരുന്നത് ജീവനക്കാരുടെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിക്കും. വൈകാരികമായി തളര്‍ന്നുപോകുന്ന അവസ്ഥയുണ്ടാകും. മാത്രമല്ല, ജീവനക്കാരുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കുകയും കടുത്ത സമ്മര്‍ദത്തിലാഴ്ന്നുപോകുകയും ചെയ്യും. അനുഭവപ്പെടുന്ന വികാരങ്ങളെ മറച്ചുവെക്കാനും കൃത്രിമഭാവം അണിയാൻ നിർബന്ധിതരാകുകയും ചെയ്യുന്നതോടെ ജീവനക്കാർക്ക് തൊഴിലിടം ശ്വാസംമുട്ടിക്കുന്ന സ്ഥലമായി മാറും.
ഹൈബ്രിഡ് തൊഴില്‍ മേഖലകളിലാണ് പ്ലസന്റീയിസം കൂടുതല്‍ ഗുരുതരമാകുക. കാരണം, വീഡിയോ കോളുകളിലൂടെയും മറ്റും നിരന്തര ആശയവിനിമയവും മീറ്റിങ്ങുകളും ഇവിടെ നടത്തേണ്ടിവരും. വൈകാരിക-മാനസിക അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും ഇവയിലെല്ലാം പ്രസന്നതയോടെ പങ്കെടുക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകും.
തൊഴിൽ സംസ്‌കാരത്തില്‍ അടിസ്ഥാനപരമായി മാറ്റം കൊണ്ടുവരിക എന്നതാണ് ഈ പ്രവണതയെ നേരിടാനുള്ള മാര്‍ഗം. കൃത്രിമഭാവം പേറാന്‍ നിര്‍ബന്ധിക്കുന്നതിന് പകരം സത്യസന്ധമായി പെരുമാറാന്‍ ജീവനക്കാരെ അനുവദിക്കാം. സമ്മര്‍ദരഹിതമായ അന്തരീക്ഷം ഒരുക്കുന്നതും ജീവനക്കാരും സ്ഥാപനവും തമ്മില്‍ കൂടുതല്‍ അര്‍ഥപൂര്‍ണമായ തൊഴില്‍ബന്ധം സാധ്യമാക്കുന്നതും പ്ലസന്റീയസത്തെ കൈകാര്യം ചെയ്യാനുള്ള മാർഗമാണ്.
Content Highlights: Pleasantriesim is the forced display of positivity despite genuine negative emotions.
Published: 17 Dec 2024, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented