ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുമായി പ്രണയത്തിലായിരുന്നെന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തി ബോളിവുഡ് നടി ഇഷ ഗുപ്ത. തങ്ങള്‍ തമ്മില്‍ ഒരു കാലത്ത് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഗൗരവമുള്ള ഒരു ബന്ധമായി അത് മാറിയിട്ടില്ലെന്നും ഇഷ വ്യക്തമാക്കി. സിദ്ധാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തിനിടെയാണ് ഇഷ തന്റെ സ്വകാര്യജീവിതത്തെ കുറിച്ച് സംസാരിച്ചത്.
'അതെ, കുറച്ച് കാലം ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമായിരുന്നു. ഞങ്ങള്‍ ഡേറ്റിങ്ങിലായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. കുറച്ച് മാസങ്ങള്‍ ആ സംസാരം നീണ്ടു. അത് സംഭവിക്കാം സംഭവിക്കില്ല എന്ന ഘട്ടത്തിലായിരുന്നു ഞങ്ങള്‍. ഡേറ്റിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ അത് അവസാനിച്ചു. ഒന്നോ രണ്ടോ തവണ ഞങ്ങള്‍ കണ്ടിരുന്നു. അത്രമാത്രം.'- ഇഷ ഗുപ്ത പറയുന്നു.
'ചിലപ്പോള്‍ അതൊരു ബന്ധമായി വളരാനുള്ള സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, സമയം ഒത്തുവന്നില്ല. ആ ചെറിയ കാലയളവിലുള്ള ബന്ധം ഇല്ലാതായതിന് പിന്നില്‍ കയ്പ്പേറിയ അനുഭവങ്ങളൊന്നുമില്ല. അത് അങ്ങനെയൊരു ബന്ധത്തിലെത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല.'- ഇഷ കൂട്ടിച്ചേര്‍ക്കുന്നു.
കോഫി വിത്ത് കരണ്‍ ഷോയില്‍ ഹാര്‍ദിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളോടും ഇഷ പ്രതികരിച്ചു. ആ സമയത്ത് തങ്ങള്‍ തമ്മില്‍ ബന്ധമൊന്നുമില്ലായിരുന്നെന്നും അതിനാല്‍ ആ വിവാദം തന്നെ ബാധിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. 2019-ലെ ആ എപ്പിസോഡ് സംപ്രേഷണം ചെയ്തപ്പോള്‍ അതിന്റെ സ്ത്രീവിരുദ്ധ സ്വഭാവത്തെ പരസ്യമായി വിമര്‍ശിച്ച ചുരുക്കം ചില സെലിബ്രിറ്റികളില്‍ ഒരാളായിരുന്നു ഇഷ എന്നതും ശ്രദ്ധേയമാണ്.
Content Highlights: esha gupta and hardik pandya relationship
Published: 25 Jun 2025, 10:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented