വിവാഹത്തിനുശേഷം ബാലിയില്‍ മധുവിധു ആഘോഷിക്കുകയാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിന്‍ ഗണേഷും. നവദമ്പതികള്‍ക്കൊപ്പം ദിയയുടെ മാതാപിതാക്കളും സഹോദരിമാരും കൂടെയുണ്ട്. മാതാപിതാക്കളായ കൃഷ്ണ കുമാര്‍, സിന്ധു, സഹോദരിമാരായ അഹാന, ഇഷാനി, ഹന്‍സിക എന്നിവര്‍ ബാലിയില്‍ നിന്നുള്ള ചിത്രങ്ങളും റീലുകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

To advertise here,

ഉബുദു, നുസ പെനിഡ, സെമിന്യാക് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് അഹാനയും ഇഷാനിയും ദിയയുമെല്ലാം പോസ്റ്റ് ചെയ്തത്. ഉബുദുവില്‍ നിന്നെടുത്ത ഊഞ്ഞാലാട്ട (ബാലി സ്വിങ്) ത്തിന്റെ വീഡിയോ അതിമനോഹരമായിരുന്നു. ഇപ്പോഴിതാ നുസ പെനിഡയിലെ ട്രീ ഹൗസില്‍ നിന്നും ഡയമണ്ട് ക്ലിഫ് ക്ലിഫ് ബീച്ചില്‍ നിന്നുമുള്ള നിമിഷങ്ങളാണ് എല്ലാവരും പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read

പിങ്ക് നിറത്തിലുള്ള സ്വിം സ്യൂട്ട് ധരിച്ച ദിയയെ റീലില്‍ കാണാം. അശ്വിനൊപ്പമുള്ള പ്രണയനിമിഷങ്ങളാണ് ദിയ പങ്കുവെച്ചിരിക്കുന്നത്. ' എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ ജീവിതപങ്കാളിയാക്കി' എന്ന ക്യാപ്ഷനും ഇതിനൊപ്പമുണ്ട്. ഇതിന് താഴെ ദിയയെ വിമര്‍ശിച്ചും അഭിനന്ദിച്ചും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.  ദിയയുടെ വസ്ത്രത്തെയാണ് പലരും വിമര്‍ശിച്ചത്. എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നും കമന്റുകളുണ്ട്. 

'കുട്ടിക്കാലത്ത് വായിച്ച കഥകളിലുള്ളതുപോലെ ഒരു സ്ഥലം' എന്ന ക്യാപ്ഷനോടെ ട്രീ ഹൗസില്‍ നിന്നുള്ള മനോഹരമായ റീല്‍ അഹാനയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള മിനി ഗൗണാണ് അഹാനയുടെ ഔട്ട്ഫിറ്റ്. ഡയമണ്ട് ബീച്ചില്‍ സഹോദരിമാര്‍ക്കും അമ്മയ്ക്കുമൊപ്പം തിരമാലകളില്‍ കളിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.