ഫെബ്രുവരി 26-ന് ഉദയ്പുരിലായിരുന്നു രശ്മിക മന്ദാനയുടേയും വിജയ് ദേവരകൊണ്ടയുടേയും വിവാഹം. അതിനുശേഷം രശ്മികയുടെ വീടായ കൂർഗിൽ വിവാഹവിരുന്നും ഒരുക്കിയിരുന്നു. അന്ന് പരമ്പരാഗത കൂർഗ് സാരി ധരിച്ചാണ് രശ്മിക റിസപ്ഷനിൽ പങ്കെടുത്തത്. ഇതിന് പിന്നാലെ ഏപ്രിൽ അഞ്ചിന് രശ്മികയുടെ പിറന്നാൾ ആഘോഷത്തിനും ഹണിമൂണിനുമായി നവദമ്പതികൾ കൂർഗിലെത്തിയിരുന്നു. അന്ന് കൂർഗിലെ ഒരു ആഡംബര റിസോർട്ടിലാണ് ഇരുവരും താമസിച്ചത്.

To advertise here,

ഇപ്പോഴിതാ അന്ന് എടുത്ത രശ്മികയുടേയും വിജയ്‌യുടേയും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് റിസോർട്ട് അധികൃതർ. 'അവരുടെ തിരിച്ചുവരവ്. മനോഹരമായ ജന്മദിനാഘോഷം. രശ്മികയയേും വിജയ്‌യേയും സ്വീകരിക്കാനായത് ഞങ്ങൾ ഭാഗ്യമായി കരുതുന്നു. പ്രിയപ്പെട്ടവരോടൊപ്പം ജന്മദിനം ആഘോഷിച്ചപ്പോൾ ഈ അവസരം കൂടുതൽ മനോഹരമായി'-റിസോർട്ട് അധികൃതർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.അവർ തങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിച്ചെന്നും നാടിനേയും നാട്ടുകാരേയും ഭർത്താവിന് രശ്മിക പരിചയപ്പെടുത്തിക്കൊടുത്തുവെന്നും പോസ്റ്റിലുണ്ട്.

സ്വകാര്യ പൂളുകൾ ഉൾപ്പെടുന്ന ബംഗ്ലാവുകളാണ് ഈ റിസോർട്ടിലുള്ളത്. ലില്ലി പൂൾ ബംഗ്ലാവിന് ഒരു രാത്രിക്ക് നൽകേണ്ടത് ഒരു ലക്ഷം രൂപയാണ്. ഓറഞ്ച് കൗണ്ടി എന്നറിയപ്പെട്ടിരുന്ന ഈ റിസോർട്ട് ഉൾപ്പെടുന്ന പ്രോപ്പർട്ടിയിൽ പ്ലാന്റേഷൻ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വില്ലകളുമുണ്ട്. പ്രകൃതിയോട് കൂടുതൽ അടുത്തുനിൽക്കുന്ന തരത്തിലാണ് ഈ വില്ലകളിലേയും ബംഗ്ലാവുകളിലേയും താമസം ഒരുക്കിയിരിക്കുന്നത്.