
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപാട് ആരാധകരുള്ള താരമാണ് സ്മൃതി മന്ദാന. മനോഹരമായ ബാറ്റിങ്ങും സുന്ദരമായ പുഞ്ചിരിയുമാണ് സ്മൃതിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. ഒരുകാലത്ത് ഇന്ത്യന്‍ യുവാക്കളുടെ ഫെയ്‌സ്ബുക്ക് സ്റ്റോറികളിലും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലുമെല്ലാം നിറഞ്ഞുനിന്നത് സ്മൃതിയായിരുന്നു.
കോവിഡ് കാലത്ത് മത്സരങ്ങള്‍ നടക്കാതിരുന്നപ്പോള്‍ സ്മൃതി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. അന്ന് സ്മൃതിയോട് പ്രണയത്തെ കുറിച്ചും ഭാവി ഭര്‍ത്താവിനെ കുറിച്ചുമെല്ലാമാണ് അധികപേരും ചോദിച്ചത്. 'നിങ്ങളുടെ ജീവിതപങ്കാളിയാകാനുള്ള മാനദണ്ഡം എന്താണ്' എന്ന ചോദ്യത്തിന് അയാള്‍ തന്നെ സ്‌നേഹിക്കണം എന്നായിരുന്നു താരത്തിന്റെ ഉത്തരം.
ഇപ്പോഴിതാ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം സ്മൃതിയുടെ പ്രണയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന്‍ പലാഷ് മുഛലാണ് സ്മൃതിയുടെ കാമുകന്‍ എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
നാല് ദിവസം മുമ്പ് സ്മൃതിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പലാഷ് കുറിച്ചത് '4' എന്നാണ്. ഇതിന് താഴെ ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് നാല് വര്‍ഷമായി എന്നതാണ് പലാഷ് ഈ പോസ്റ്റ്‌കൊണ്ട് ഉദ്ദേശിച്ചതെന്നും ആരാധകര്‍ പറയുന്നു.
നേരത്തേയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പലാഷിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ സ്മൃതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ നവംബര്‍ ആറിന് നടന്ന പലകിന്റെ വിവാഹവേളയിലും നിറസാന്നിധ്യമായിരുന്നു സ്മൃതി.
സ്മൃതിപലാഷ് എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിലവിലുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഒരുമിച്ചുപോയ യാത്രയില്‍ നിന്നെടുത്ത ചിത്രങ്ങളുമെല്ലാം ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്മൃതിയുടെ ആരാധകരാണ് ഈ അക്കൗണ്ടിന് പിന്നില്‍.
പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 27-കാരനായ പലാഷ്. സീഫൈവില്‍ സംപ്രേക്ഷണം ചെയ്ത അര്‍ഥ് എന്ന വെബ് സീരീസും പലാഷ് സംവിധാനം ചെയ്തിട്ടുണ്ട്. രാജ്പാല്‍ യാദവും റുബീന ദിലകും അഭിനയിച്ച ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരവും പലാഷ് നേടി.
ബോളിവുഡിലെ മുന്‍നിര ഗായികയായ പലക് നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. സംഗീത സംവിധായകന്‍ മിഥൂന്‍ ശര്‍മയെയാണ് പലക് വിവാഹം ചെയ്തത്.
Content Highlights: cricketer smriti mandhana finds love in palash muchhal
Published: 12 Jul 2023, 12:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented