ആറാം വിവാഹവാർഷികം ആഘോഷിച്ച് ചെമ്പൻ വിനോദും ഭാര്യ മറിയം തോമസും. ചെമ്പൻ വിനോദിന് ആശംസ നേർന്ന് ഭാര്യ ഇൻസ്റ്റഗ്രാമിൽ മനോഹരമായ കുറിപ്പും പങ്കുവെച്ചു.

To advertise here,

'ആറ് വർഷങ്ങൾ, ഒട്ടേറെ ഓർമകൾ. ഇപ്പോഴും നീ തന്നെയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവൻ. സ്‌നേഹത്തിലും ചിരിയിലും എല്ലാ സാഹസികതകളിലും എന്റെ പങ്കാളി. നമുക്കായി ഇതാ ഇന്നും എന്നുമെന്നും. ഹാപ്പി ആനിവേഴ്‌സറി ചെമ്പോസ്‌ക്കാ'-മറിയം കുറിച്ചു.

2020-ലാണ് മറിയവും ചെമ്പൻ വിനോദ് ജോസും വിവാഹിതരാകുന്നത്. ചെമ്പൻ വിനോദ് ജോസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. 'ഭീമന്റെ വഴി' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും മറിയം അരങ്ങേറ്റം കുറിച്ചിരുന്നു.