ന്ത്യയുടെ അഭിമാനമാണ് രാജ്യതലസ്ഥാനത്തിന്റെ നാഡീഞരമ്പായ ഡൽഹി മെട്രോ. മലയാളിയായ ഇ. ശ്രീധരന്റെ നേതൃത്വത്തിലാണ് നിർമിച്ചത് എന്നതിനാൽ നമ്മൾ കേരളീയർക്ക് സ്വകാര്യ അഹങ്കാരം കൂടിയാണ് ഡൽഹി മെട്രോ. ഡൽഹിക്കായി ചെലവ് കുറഞ്ഞ സഞ്ചാരസൗകര്യം ഒരുക്കുന്ന മെട്രോയെ പുകഴ്ത്തുകയാണ് ഒരു വിദേശി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവാവിന്റെ വീഡിയോ ഇതിനകം വൈറലായി.

To advertise here,

Also Read: 'നാലുപേർക്ക് ടിക്കറ്റിന് വെറും 11 പൗണ്ട്, അടിപൊളി യാത്ര'; വന്ദേഭാരതിനെ പുകഴ്ത്തി ബ്രിട്ടീഷ് കുടുംബം | VIDEO

ബ്രിട്ടനിൽ നിന്നുള്ള വിനോദസഞ്ചാരിയായ റോറി പോർട്ടറാണ് ഡൽഹി മെട്രോ കണ്ട് അമ്പരന്നത്. കുറഞ്ഞ ചെലവിലുള്ള യാത്ര, വൃത്തിയുള്ള കോച്ചുകൾ, ആധുനിക ഡിസൈൻ, കാര്യക്ഷമമായ സർവീസ് എന്നിവയാണ് റോറി ഡൽഹി മെട്രോയിൽ കണ്ട സവിശേഷതകൾ. ട്യൂബ് എന്നും ലണ്ടൻ അണ്ടർഗ്രൗണ്ട് എന്നും അറിയപ്പെടുന്ന ലണ്ടൻ നഗരത്തിലെ മെട്രോ സർവീസിനേക്കാൾ ഗംഭീരമാണ് ഡൽഹി മെട്രോയെന്നും അദ്ദേഹം പറയുന്നു.

Don’t Miss: 'ദൃശ്യവിസ്മയം, മനസിൽനിന്ന് മായുന്നില്ല'; കേരളത്തിന്റെ കളരിപ്പയറ്റ് കണ്ട് അമ്പരന്ന് ബ്രിട്ടീഷ് യുവതി | വീഡിയോ

'അരമണിക്കൂർ യാത്രയ്ക്ക് 0.35 പൗണ്ട് മാത്രമാണ് (43 രൂപ) ചെലവ്. വളരെ കുറഞ്ഞ നിരക്ക്. ഒരുപക്ഷേ ഞാൻ കയറിയതിൽ ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ മെട്രോകളിലൊന്ന് ഇതാകും.' -റോറി പറഞ്ഞു. ബ്ലൂ ലൈനിലായിരുന്നു റോറി പോർട്ടറിന്റെ ഡൽഹി മെട്രോയിലെ ആദ്യയാത്ര. ഇതിന്റെ ദൃശ്യങ്ങൾക്കൊപ്പമാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ഡൽഹി മെട്രോയിലെ സുരക്ഷാ പരിശോധന വിമാനത്താവളങ്ങളിലേതിന് സമാനമാണെന്ന് റോറി പറയുന്നു. പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ ബാഗുകൾ സ്‌കാൻ ചെയ്യാനായി നൽകണം. ഇത് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: കോഹിനൂർ രത്‌നം തിരിച്ചുതരണമെന്ന് ബ്രിട്ടീഷ് വിനോദ സഞ്ചാരിയോട് മലയാളി വനിത; ചാൾസ് രാജാവിനോട് പറയാമെന്ന് യുവതി | വീഡിയോ

ലോഹനിർമിതമായ കോച്ചുകളും ആധുനികമായ ഡിസൈനുമാണ് റോറി എടുത്തുപറഞ്ഞ മറ്റൊരു കാര്യം. കോച്ചുകൾ കൃത്യമായി പരിപാലിക്കപ്പെടുന്നു. വളരെ വൃത്തിയുള്ള കോച്ചുകളാണ് ഡൽഹി മെട്രോയുടേത്. അതിന്റെ മണം പോലും മികച്ചതാണ്. ധാരളം സീറ്റുകളുണ്ട്. വലിയ തിരക്കുമില്ല. -റോറി പറഞ്ഞു.