പൂച്ചാക്കൽ സ്റ്റേഷനിൽ ജോലിചെയ്യുന്ന സിവിൽ പോലീസ് ഓഫീസർ അശ്വതിക്കായിരുന്നു ഒപ്പമുള്ളവരുടെ ആദരം

ആലപ്പുഴ: ഗർഭിണിയായ സഹപ്രവർത്തകയ്ക്ക് സ്നേഹവും ആദരവും പകർന്ന സന്തോഷനിമിഷങ്ങൾക്ക് പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ വേദിയായി. ഉദ്യോഗസ്ഥർ സഹപ്രവർത്തകയ്ക്കായി ‘വളകാപ്പ്’ ചടങ്ങു നടത്തി. രണ്ടര വർഷമായി പൂച്ചാക്കൽ സ്റ്റേഷനിൽ ജോലിചെയ്യുന്ന സിവിൽ പോലീസ് ഓഫീസർ അശ്വതിക്കായിരുന്നു ഒപ്പമുള്ളവരുടെ ആദരം.
ഏഴാം മാസമായതിനാൽ ഏഴുതരം വളകളും ഏഴുതരം മധുരപലഹാരങ്ങളും നൽകി, ഒപ്പം പുതുവസ്ത്രങ്ങളും. പോലീസ് ഉദ്യോഗസ്ഥകൾ ചേർന്ന് അശ്വതിയെ ചടങ്ങിലേക്കു സ്വീകരിച്ചാനയിച്ചു.
Also Read: കവിതയ്‌ക്കൊരു സന്തോഷം; പോലീസ് സ്‌റ്റേഷനിൽ സർപ്രൈസ് വളകാപ്പ് ചടങ്ങ്
എയർഫോഴ്സ് ഉദ്യോഗസ്ഥനായ വയലാർ മണ്ണേൽ വീട്ടിൽ അനൂപിന്റെ ഭാര്യയാണ് അശ്വതി. പൂച്ചാക്കൽ സ്റ്റേഷൻ വരെ യാത്രചെയ്യാനുള്ള ബുദ്ധിമുട്ടു പരിഗണിച്ച് ബുധനാഴ്ച മുതൽ ചേർത്തല സ്റ്റേഷനിൽ ജോലിചെയ്യാൻ അശ്വതിക്ക് വകുപ്പ് അനുമതി നൽകിയിരുന്നു. പ്രസവാവധി തുടങ്ങുംവരെ ചേർത്തലയിൽ ജോലിചെയ്താൽ മതി. അവധിക്കു ശേഷമേ പൂച്ചാക്കലിൽ ജോലിക്കെത്തൂ.
പൂച്ചാക്കൽ സ്റ്റേഷനിൽ എല്ലാ ഉദ്യോഗസ്ഥരുടെയും പിറന്നാളാഘോഷം നടത്താറുണ്ട്. ഇതെല്ലാം റീൽസായി പ്രചരിക്കുകയും ചെയ്യും. സി.പി.ഒ. മാരായ ജുബിൻ സി. മാത്യുവും നിഖിൽ ഷേണായിയുമാണ് പതിവായി റീൽ ചെയ്യുന്നത്. മാനസികസമ്മർദം കുറച്ച് നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ് ഇത്തരം പരിപാടികളുടെ ഉദ്ദേശ്യമെന്ന് കൗൺസലറും പി.ആർ.ഒ.യുമായ പി.എൽ. ഷുനൈസ് പറഞ്ഞു.
Content Highlights: Colleagues at the Poochakkal police station organized a traditional 'Valakappu' ceremony complete with sweets, new clothes, and bangles for pregnant Civil Police Officer Aswathy before her transfer.
Published: 29 Oct 2026, 09:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented