കഴിഞ്ഞ ഓഗസ്റ്റ് 20-ന് ആയിരുന്നു നടിയും അവാതരകയുമായ ആര്യയുടേയും ഡിജെ ആയ സിബിന് ബെഞ്ചമിന്റേയും വിവാഹം. ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.
ഇതിന് പിന്നാലെ സിബിന് പ്രൊപ്പോസ് ചെയ്ത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ആര്യ. കഴിഞ്ഞ വര്‍ഷം ആര്യയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ സര്‍പ്രൈസ്. അല്പം റൊമാന്സും ഫാന്റസിയുമെല്ലാം കലര്‍ന്ന ഹോളിവുഡ് സ്റൈല്‍ പ്രൊപ്പോസലായിരുന്നു അത്.
ആര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മോതിരം നീട്ടി സിബിന് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ആര്യ ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ആര്യ യെസ് പറയും മുമ്പ് പിന്നില്‍നിന്ന മകള്‍ ഖുഷിയാണ് ആദ്യം ഉച്ചത്തില്‍ യെസ് എന്ന് വിളിച്ചുപറഞ്ഞത്.
വീഡിയോയ്ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും ആര്യ പങ്കുവെച്ചിട്ടുണ്ട്. '2024 സെപ്റ്റംബര്‍ 17-ന് എന്റെ ഫ്ളാറ്റിന്റെ വാതിലും തുറന്ന് ഞാന്‍ ഉള്ളിലേക്ക് നടന്നു വരുമ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലേക്ക് ഞാന്‍ പ്രവേശിക്കുകയാണെന്ന് ഒരിക്കല്‍പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല.
എല്ലാ വര്‍ഷവും എനിക്ക് ലഭിക്കാറുള്ളതുപോലെ ഒരു നോര്‍മല്‍ സര്‍പ്രൈസ് ബര്‍ത്ത്ഡേ പാര്‍ട്ടി ആയിരിക്കും, അല്ലാതെ അതിന് അപ്പുറത്തേക്ക് എന്തെങ്കിലും അവിടെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയിട്ടേയില്ല. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാര്യം കൂടി അന്ന് സംഭവിച്ചു.
സിബിന് എന്നെ പ്രൊപ്പോസ് ചെയ്തു. ഞാനും ഖുഷിയും ചേര്‍ന്ന് ഉച്ചത്തില്‍ ജീവിതത്തില്‍ ആദ്യമായി ഒരു യെസ് പറഞ്ഞ ദിവസം കൂടിയായിരുന്നു അന്ന്. ഇ പ്രൊപ്പോസല്‍ വീഡിയോ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഇവിടെ പങ്കുവെയ്ക്കുന്നു.'-ആര്യ കുറിച്ചു.
Content Highlights: arya babu shares sibins proposal video
Published: 14 Sept 2025, 10:10 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented