കൊച്ചി: ഫുട്‌ബോൾ താരം മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് തിരിച്ചടി. നികുതി വെട്ടിപ്പിൽ ജി.എസ്.ടി വകുപ്പ് എടുത്ത കേസിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. സ്‌പോൺസർക്കെതിരേ നടക്കുന്ന അന്വേഷണത്തിൽ രേഖകളുമായി കൊല്ലം ജി.എസ്.ടി ഓഫീസിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.
നികുതിവെട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകളുടെ രേഖകളുമായി ഹാജരാകാൻ സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ജി.എസ്.ടി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സാവകാശം തേടിയും നോട്ടീസ് ചോദ്യം ചെയ്തുകൊണ്ടും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു.
അതിലിടപെടാൻ കഴിയില്ലെന്നാണ് ഇപ്പോൾ ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സാവകാശം നൽകുന്ന കാര്യം അന്വേഷണസംഘം തീരുമാനിക്കട്ടെ എന്നും കോടതി ചൂണ്ടിക്കാട്ടി. കണക്കുകളുമായി ജി.എസ്.ടി ഓഫീസിൽ ഹാജരാകൂ എന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നവംബർ 19ന് കൊല്ലം ഓഫീസിൽ ഹാജരാവാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
25.78 കോടിയുടെ നികുതിവെട്ടിപ്പാണ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയത്. നികുതി തുകയും 18 ശതമാനം പലിശയും തുല്യമായ പിഴയും ഉൾപ്പെടെ 56.32 കോടി രൂപ ഒടുക്കാൻ കമ്പനിക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. കൂടാതെ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയ 336 കോടി രൂപയുടെ ഉറവിടം വ്യക്തമല്ലെന്നും ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Kerala High Court refused to interfere with the GST notice issued to Reporter Broadcasting Company., The company was instructed to appear before the Kollam GST office with financial transaction documents., GST Intelligence detected tax evasion of 25.78 crores and demanded 56.32 crores including tax, interest, and penalty., Unexplained source of 336 crores found in various bank accounts of the company.
Published: 16 Nov 2026, 04:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented