ലഹരി വസ്തുക്കളെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. പുകവലി, മദ്യപാനം, കഞ്ചാവ്, രാസലഹരി എന്നിങ്ങനെ വ്യത്യാസങ്ങളൊന്നും അതിലില്ല. എന്നാലും ഇത്തരം ലഹരിവസ്തുക്കള്‍ കൗതുകം കൊണ്ട് പരീക്ഷിക്കുന്നവര്‍ നിരവധിയാണ്. കൗതുകത്തിന് തുടങ്ങിയതാണെങ്കില്‍ പോലും പിന്നീട് അതില്‍നിന്ന് കരകയറാന്‍ കഴിയാത്തവിധം ലഹരിയില്‍ മുങ്ങിപ്പോയവരും നിരവധിയാണ്. ഇവിടെയിതാ, അങ്ങനെ ലഹരി പരീക്ഷിച്ച ശേഷം അത് എന്നെന്നേക്കുമായി ഉപേക്ഷിച്ച അനുഭവം പങ്കുവെക്കുകയാണ് ബോളിവുഡ് താരം അനുപം ഖേര്‍.

To advertise here,

Also Read: ഒന്നിച്ചുള്ള രംഗങ്ങളുടെ റീടേക്കിനായി പണം നല്‍കിയ ധര്‍മേന്ദ്ര; ഹേമമാലിനിയുമായുള്ള പ്രണയകഥ, ഒപ്പം ആദ്യവിവാഹത്തിന്റേയും

കഞ്ചാവും കഞ്ചാവില്‍നിന്നുണ്ടാക്കുന്ന ഭാംഗും ഉപയോഗിച്ച അനുഭവമാണ് 70-കാരനായ അനുപം ഖേര്‍ പങ്കുവെച്ചത്. അണ്‍ഫില്‍ട്ടേഡ് വിത്ത് സാംദിശ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് തന്റെ അനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞത്. ഈ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചശേഷം തന്റെ കിളി ആകെ പോയതുപോലെയായിരുന്നുവെന്ന് അനുപം ഖേര്‍ പറയുന്നു.

'രണ്ട് തവണയാണ് ഞാന്‍ വലിച്ചതെന്ന് തോന്നുന്നു. അതിന് ശേഷം ഞാന്‍ ആകാശത്തേക്ക് നോക്കി. ഒരു വിമാനം പറന്നുയരുകയാണ്. ഞാന്‍ അത് നോക്കിനിന്നു. ആകാശത്തില്‍ ഒരു പൊട്ടായി മാറുന്നത് വരെ ഞാന്‍ അത് നോക്കിനിന്നു. അത് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ ഇറങ്ങുന്നതുവരെ ഞാന്‍ നോക്കിനിന്നു! എനിക്ക് ഭ്രാന്ത് പിടിച്ചപോലെയായിരുന്നു. ഒരുദിവസം കാറിലിരിക്കുമ്പോള്‍ കാറാണോ അതോ റോഡാണോ നീങ്ങുന്നത് എന്ന് എനിക്ക് തോന്നി.' -അനുപം ഖേര്‍ പറഞ്ഞു.

Don’t Miss: 'അന്ന് ധര്‍മേന്ദ്ര എനിക്ക് 50,000 രൂപ സമ്മാനം തന്നു, പക്ഷേ തമ്മില്‍ കാണാന്‍ സാധിച്ചില്ല'; ഓര്‍മകള്‍ പങ്കുവെച്ച് പി.ടി. ഉഷ

'കഞ്ചാവടിച്ച സഹപാഠികളും എനിക്കൊപ്പം ഹോസ്റ്റലിന്റെ ടെറസില്‍ നില്‍ക്കുന്നുണ്ടായിരുന്നു. 'സൈന്യം വരുന്നു' എന്ന് അവര്‍ വാര്‍ഡനോട് പറഞ്ഞു. അക്ഷരാർഥത്തിൽ എട്ടുമണിക്കൂറോളം തുടര്‍ച്ചയായി പൊട്ടിച്ചിരിക്കുകയായിരുന്നു ഞാൻ. ചിരിച്ച് ചിരിച്ച് ഞാന്‍ മരിച്ച് പോകും, എന്നെ രക്ഷിക്കൂ എന്ന് ഞാൻ അവരോട് പറഞ്ഞു. കഞ്ചാവും ഭാംഗും ഇനി കൈകൊണ്ട് തൊടില്ലെന്ന് അന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു.' -അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.