മുംബൈ: ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പേരിൽ ബോളിവുഡ് താരങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ അയച്ച സംഭവത്തിൽ ഐടി എൻജിനീയർ വൈഭവ് മിശ്ര അറസ്റ്റിലായി. വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ച് ഇയാൾ താരങ്ങൾക്ക് ഭീഷണി മുഴക്കുന്ന ഓഡിയോ സന്ദേശങ്ങൾ അയക്കുകയായിരുന്നു. മുംബൈ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേകസംഘം ബെഗളുരുവിലെത്തിയാണ് ഇയാളെ പിടികൂടിയത്.
50-ലധികം ബോളിവുഡ് താരങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലേക്ക് ഭീഷണിസന്ദേശങ്ങൾ അയച്ചതായി ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. നടന്മാരായ തുഷാർ കപൂർ, ആയുഷ്മാൻ ഖുറാന എന്നിവർക്ക് ഇയാളിൽനിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. ഇയാൾ ലക്ഷ്യമിട്ട മറ്റ് താരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അന്വേഷണം പുരോഗമിക്കുന്നതിനാൽ, ഭീഷണി നേരിട്ട മറ്റു താരങ്ങളുടെ പേരുകൾ ക്രൈം ബ്രാഞ്ച് വെളിപ്പെടുത്തിയിട്ടില്ല.
ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് ഇയാൾ താരങ്ങളിൽനിന്ന് പണം ആവശ്യപ്പെട്ടതായും പറയപ്പെടുന്നു. നടൻ ടൈഗർ ഷറോഫിനെ ലക്ഷ്യമിട്ടുണ്ടായ വെടിവെപ്പ് സംഭവത്തിന് ശേഷം വൈഭവ് തന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സാങ്കേതിക വിവരങ്ങൾ വിശകലനം ചെയ്തതിലൂടെയാണ് ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. തുടർന്ന് പ്രത്യേക സംഘം ബെംഗളൂരുവിലെത്തി പിടികൂടുകയായിരുന്നു.
വെള്ളിയാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യംചെയ്യുന്നതിനായി ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. ഭീഷണി ലഭിച്ച മുഴുവൻ താരങ്ങളെ കണ്ടെത്താനും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അറിയാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. ഭീഷണികൾക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും ലോറൻസ് ബിഷ്ണോയി സംഘവുമായി പ്രതിക്കുള്ള ബന്ധത്തെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Content Highlights: An IT engineer named Vaibhav Mishra was arrested by Mumbai Crime Branch in Bengaluru., The accused sent threat audio messages to over 50 Bollywood actors using fake Instagram accounts., Actors like Tusshar Kapoor and Ayushmann Khurrana were reportedly targeted., Police are investigating potential financial extortion and deeper conspiracies.
Published: 06 Nov 2026, 01:41 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented