
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയപുത്രന്‍ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമിട്ട് അംബാനി കുടുംബം മുംബൈയില്‍ സമൂഹവിവാഹം സംഘടിപ്പിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍നിന്നുള്ള 50 ദമ്പതിമാര്‍ സമൂഹവിവാഹച്ചടങ്ങിലൂടെ പുതിയ ജീവിതത്തിലേക്ക് കടന്നു.
വിവാഹച്ചടങ്ങിന്റെ വീഡിയോദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ദമ്പതിമാര്‍ നിത അംബാനിയുടേയും മുകേഷ് അംബാനിയുടേയും അനുഗ്രഹം തേടുന്നത് ദൃശ്യങ്ങളിലുണ്ട്. നവദമ്പതിമാരെ കാണുമ്പോള്‍ തനിക്കേറേ ആഹ്‌ളാദം തോന്നുന്നതായി മുകേഷ് അംബാനി എഎന്‍ഐയോട് പ്രതികരിച്ചു. എല്ലാ ദമ്പതിമാരേയും അനുഗ്രഹിക്കുന്നതായും ഈ സമൂഹവിവാഹത്തോടെ ആനന്ദിന്റേയും രാധികയുടേയും 'ശുഭ്-ലഗ്ന' ആഘോഷങ്ങള്‍ ആരംഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.
താനൊരു അമ്മയാണെന്നും സമൂഹവിവാഹച്ചടങ്ങില്‍ വിവാഹിതരായ നവദമ്പതിമാരെ കാണുമ്പോള്‍ സ്വന്തം മക്കള്‍ വിവാഹിതരായി കാണുമ്പോഴുള്ള അതേ സന്തോഷം തോന്നുവെന്നാണ് നിത അംബാനി പ്രതികരിച്ചത്. അംബാനി കുടുംബത്തിലെ മൂത്ത പുത്രന്‍ ആകാശ്, ആകാശിന്റെ പത്‌നി ശ്ലോക അംബാനി, മകൾ ഇഷ അംബാനി, ഭർത്താവ് ആനന്ദ് പിരമല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ 800 ഓളം പേര്‍ പങ്കെടുത്തു.
നവദമ്പതിമാര്‍ക്ക് അംബാനി കുടുംബം പ്രത്യേക സ്‌നേഹസമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. സ്വര്‍ണവും വെള്ളിയുമുള്‍പ്പെടുന്നതാണ് സമ്മാനം.
സ്വര്‍ണം: മംഗല്‍സൂത്രയും വിവാഹമോതിരവും മൂക്കുത്തിയും
വെള്ളി: കാല്‍വിവരലിലണിയുന്ന മിഞ്ചി, പാദസരം
സാമ്പത്തികസമ്മാനം: സ്ത്രീധനമായി 1.01 ലക്ഷം രൂപ
വീട്ടുസാമാനങ്ങള്‍: ഒരു കൊല്ലത്തേക്കുള്ള പലവ്യഞ്ജനങ്ങള്‍, ഇതില്‍ 36 അവശ്യസാധനങ്ങളും ഉള്‍പ്പെടും, പാത്രങ്ങള്‍, ഗ്യാസ് സ്റ്റൗ, മിക്‌സി, ഫാന്‍, കിടക്ക, തലയിണ
Content Highlights: Gold, cash and groceries, Ambanis' gifts for 50 couples at the mass wedding
Published: 02 Jul 2024, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented