
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയായിരുന്നു ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത്. ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം ആഘോഷത്തിനെത്തിയിരുന്നു. പോപ് താരം ജസ്റ്റിന്‍ ബീബറായിരുന്നു പരിപാടിയുടെ ശ്രദ്ധാകേന്ദ്രം. ഇതിനൊപ്പം ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ജാന്‍വി കപൂറുമെല്ലാം ചുവടുകള്‍വെച്ചു. ഇതിന്റെ വീഡയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സല്‍മാന്‍ ഖാനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ രാധിത സേതും ഒരുമിച്ചുള്ള ഒരു വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. സംഗീത് ചടങ്ങിനിടെ ഫോട്ടോഗ്രാഫർമാർക്കു മുന്നില്‍ പോസ് ചെയ്യുമ്പോള്‍ എടുത്തതാണ് ഈ വീഡിയോ. ഇതില്‍ തന്റെ ഊഴത്തിനായി രാധിക കാത്തുനില്‍ക്കുമ്പോഴാണ് സല്‍മാന്‍ അങ്ങോട്ടേയ്ക്ക് വരുന്നത്.
ഇതോടെ സല്‍മാന് രാധിക വഴിമാറിക്കൊടുത്തു. അത് വേണ്ടെന്ന് പറഞ്ഞ സല്‍മാന്‍ രാധികയോട് ആദ്യം ഫോട്ടോയെടുക്കാന്‍ പറയുകയായിരുന്നു. ഒരു ചെറുചിരിയോടെ രാധിക ഫോട്ടോഗ്രാഫർമാർക്കു മുന്നിലേക്ക് പോകുന്നതും സല്‍മാന്‍ തന്റെ ഊഴത്തിനായി കാത്തുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
സല്‍മാന്റെ ഈ ലാളിത്യത്തെ അഭിനന്ദിച്ചാണ് നിരവധി പേര്‍ കമന്റ് ചെയ്തത്. ഇത്രയും പ്രശസ്തനായ വ്യക്തിയായിട്ടും ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറോട് കാണിച്ച ബഹുമാനം അഭിനന്ദിക്കേണ്ടതാണെന്നും ആരാധകര്‍ കുറിച്ചു. അതേസമയം, സല്‍മാനെ വിമര്‍ശിച്ചും കമന്റുകളുണ്ട്. രാധികയുടെ കൂടെ ഫോട്ടോക്കു പോസ് ചെയ്താല്‍ തന്റെ ഉയരക്കുറവ് വ്യക്തമാകുമെന്നതിനാലാണ് സല്‍മാന്‍ മാറിനിന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
അതേസമയം, ഈ വീഡിയോ വൈറലായതിനോടൊപ്പം രാധികയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സും കൂടി. നിലവില്‍ 11 ലക്ഷം പേരാണ് അവരെ പിന്തുടരുന്നത്. ചടങ്ങിന് അവര്‍ ധരിച്ച ലെഹങ്കയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയും ഈ വീഡിയോയുമായി ബന്ധപ്പെട്ട കമന്റുകളാണുള്ളത്. 'എന്താണ് സല്‍മാന്‍ നിങ്ങളോട് പറഞ്ഞത്?' എന്നാണ് മിക്കവരും ചോദിച്ചിരിക്കുന്നത്. സല്‍മാന്റെ ആ വീഡിയോയിലുള്ള പെണ്‍കുട്ടി ഇതാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
സില്‍വര്‍ നിറത്തിലുള്ള ലെഹങ്കയും ബ്രാലെറ്റുമായിരുന്നു രാധികയുടെ ഔട്ട്ഫിറ്റ്. നിറയെ സ്വീക്വിന്‍ വര്‍ക്കുകളുള്ള തിളങ്ങുന്ന ലെഹങ്കയില്‍ അവര്‍ അതിസുന്ദരിയായിരുന്നു.
Content Highlights: salman khan wins heart as he lets radhika seth pose first at anant ambanis sangeet
Published: 09 Jul 2024, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented