ആദ്യകുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച് അമേരിക്കന്‍ ഗായകന്‍ ചാര്‍ലി പുത്ത്. തന്റെ പുതിയ മ്യൂസിക് വീഡിയോയിലൂടെയാണ്. അടുത്തവര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആല്‍ബമായ വാട്ടെവര്‍സ് ക്ലെവറില്‍ നിന്നുള്ള സിംഗിളായ 'ചേഞ്ചസ്' എന്ന ഗാനത്തിലെ ഭാഗമാണ് ഇതിനായി ചാര്‍ലി ഉപയോഗിച്ചത്. ഭാര്യ ബ്രൂക് സാന്‍സണും ചാര്‍ലിയുമാണ് വീഡിയോയിലുള്ളത്. സാമൂഹ്യമാധ്യമങ്ങളിലാണ് ചാര്‍ലി പുത്ത് വീഡിയോ പങ്കുവെച്ചത്.

To advertise here,

Also Read: കത്രീനാ കൈഫ് അമ്മയാകാനൊരുങ്ങുന്നു? ഗര്‍ഭിണിയെന്ന സൂചന നല്‍കി പുതിയ ചിത്രം, വൈറല്‍

'ചില മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു' എന്നാണ് വീഡിയോയ്‌ക്കൊപ്പം ചാര്‍ലി കുറിച്ചത്. പതിനായിരക്കണക്കിന് പേരാണ് ചാര്‍ലിയുടെ വീഡിയോ ലൈക്ക് ചെയ്യുകയും ബ്രൂക്കിനും ചാര്‍ലിക്കും ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്യുകയും ചെയ്തത്. കുഞ്ഞ് വരുന്നുവെന്ന വാര്‍ത്ത വ്യത്യസ്തവും ക്രിയാത്മകവുമായ രീതിയില്‍ പങ്കുവെച്ചതിനേയും പലരും പ്രശംസിച്ചു.

Don’t Miss: 'ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിന് വിദ്വേഷ പ്രചാരണം'; ഗായകനെതിരേ ഗുരുതര ആരോപണവുമായി ഹോളിവുഡ് നടി

ബ്രൂക്ക് ഗര്‍ഭിണിയാണെന്ന സൂചന പരോക്ഷമായി നല്‍കുന്ന പോസ്റ്റ് നേരത്തേ തന്നെ ചാര്‍ലി പുത്ത് പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ എട്ടിനാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.

'ചേഞ്ചസ് എന്ന ഗാനം ഒക്ടോബര്‍ 16-ന് പുറത്തിറങ്ങും. നിങ്ങളെല്ലാവരും ഈ ഗാനം ആദ്യം കേള്‍ക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം, എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും വര്‍ണാഭവുമായ നിമിഷങ്ങളിലേക്ക് നിങ്ങളെ കൊണ്ടുവരാനുള്ള മികച്ച മാര്‍ഗമാണ് ഇത്. ഇതെന്താണെന്ന് അധികം വൈകാതെ നിങ്ങളെല്ലാവരും അറിയും' -ഇതായിരുന്നു ചാര്‍ലി പുത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Also Read: 'ഈ ലോകത്തേക്ക് സ്വാഗതം, കുഞ്ഞിപ്പെണ്ണേ'; പൊന്നോമനയെ വരവേറ്റ് കഭി ഖുഷി കഭി ഗം താരം

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ് ചാര്‍ലി പുത്തും ബ്രൂക് സാന്‍സണും വിവാഹിതരായത്. കാലിഫോര്‍ണിയയിലുള്ള ചാര്‍ലിയുടെ കുടുംബവീട്ടിലായിരുന്നു വിവാഹം. ഒരു ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനത്തിലെ പബ്ലിക് റിലേഷന്‍ കോഡിനേറ്ററാണ് ബ്രൂക് സാന്‍സണ്‍.