
അന്തരിച്ച ഗായിക ആശാ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ച് എ.ആർ. റഹ്‌മാൻ തയ്യാറാക്കിയ 'ആശ ഫോറെവർ' ഗാനം പുറത്തിറക്കി. ഗായികയുടെ ജന്മവാർഷിക ദിനത്തോട് അനുബന്ധിച്ചാണ് ഗാനം പുറത്തിറക്കിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് ഗാനം പുറത്തിറക്കിയത്. ആശാ ഭോസ്‌ലെയുടെ പേരക്കുട്ടി സനായി ഭോസ്‌ലെയും ചടങ്ങിൽ പങ്കെടുത്തു.
ആശാ ഭോസ്‌ലെ മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിന്റെയും അഭിമാനമാണെന്ന് റഹ്‌മാൻ പറഞ്ഞു. നമ്മുടെ സംഗീതത്തെ ആഗോളതലത്തിൽ എത്തിക്കുന്നതിൽ ഏറ്റവും വലിയ കരുത്തായിരുന്നു ആശാ ഭോസ്‌ലെ. അവരുടെ ശബ്ദവും സംഗീതവും എല്ലാ അതിരുകളും കടന്നു സഞ്ചരിച്ചുവെന്നും റഹ്‌മാൻ കൂട്ടിച്ചേർത്തു.
ALSO READ | ആശാ ഭോസ്‌ലെക്ക് എഐ അധിഷ്ഠിത സംഗീതാർച്ചന, വരുന്നത് എ.ആർ. റഹ്മാന്റെ സ്വപ്നപദ്ധതി
ആശാ ഭോസ്‌ലെയുടെ ജീവിതകാലത്ത് എ.ആർ. റഹ്‌മാൻ പദ്ധതിയിട്ടതാണ് 'ആശ ഫോറെവർ'. ഗായികയുടെ യഥാർഥ ശബ്ദത്തിൽ പാട്ട് റെക്കോർഡ് ചെയ്തിരുന്നു. അവരുടെ വേർപാടിന് ശേഷം, നേരത്തെ ചിത്രീകരിക്കാൻ കഴിയാതെ പോയ ഭാഗങ്ങൾ നിർമിത ബുദ്ധി ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കമൽ ഹാസൻ, രജനീകാന്ത്, കരൺ ജോഹർ തുടങ്ങിയവരുടെ എ.ഐ. രൂപങ്ങളും വീഡിയോയിലുണ്ട്.
ലണ്ടനിലെ ട്രിനിറ്റി ലാബൻ കൺസർവേറ്ററി ഓഫ് മ്യൂസിക് ആൻഡ് ഡാൻസിലെ വിദ്യാർഥികളും സംഗീതജ്ഞരും ഗാനത്തിന്റെ ഭാഗമായിട്ടുണ്ട്. ലണ്ടനിലും മുംബൈയിലുമായി ചിത്രീകരിച്ച ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്.
വാർണർ മ്യൂസിക് ഇന്ത്യയുമായി ചേർന്ന് റൂഹ് റെക്കോർഡ്‌സ് ആണ് ഗാനം പുറത്തിറക്കിയത്. 'ആശ ഫോറെവർ' എല്ലാ പ്രധാന മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
Content Highlights: AR Rahman released the tribute song 'Asha Forever' on the birth anniversary of the late legendary singer Asha Bhosle. The official launch took place in the presence of Maharashtra Chief Minister Devendra Fadnavis and Asha Bhosle's granddaughter Zanai Bhosle. Parts of the video were completed using Artificial Intelligence (AI) to feature digital avatars of top Indian film personalities like Shah Rukh Khan, Rajinikanth, and Kamal Haasan. The lyrics were penned by Amitabh Bhattacharya, featuring music students and musicians from Trinity Laban Conservatoire in London. The song was produced by Rooh Records in association with Warner Music India and is available on major music streaming platforms.
Published: 08 Sept 2026, 06:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented